AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: വീഡിയോയ്ക്കായി പതിവായി ലിപ്സ്റ്റിക്കും ഫേസ്മാസ്ക്കും കഴിച്ചു; 24കാരിക്ക് ദാരുണാന്ത്യം

Taiwan Makeup Influencer Death: 'ഗുവ ബ്യൂട്ടി' എന്ന ഇവരുടെ പേജിൽ 12,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഫോക്ക് ഉപയോഗിച്ച് ബ്ലഷ് കഴിക്കുന്നതും ലിപ്സ്റ്റിക്കുകൾ കഴിക്കുന്നതിന്റേയുമെല്ലാം വീഡിയോകൾ ഈ അക്കൗണ്ടിലൂടെ അവർ പങ്കുവച്ചിട്ടുണ്ട്.

Viral News: വീഡിയോയ്ക്കായി പതിവായി ലിപ്സ്റ്റിക്കും ഫേസ്മാസ്ക്കും കഴിച്ചു; 24കാരിക്ക് ദാരുണാന്ത്യം
തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർImage Credit source: Instagram
nandha-das
Nandha Das | Published: 04 Jun 2025 17:36 PM

ലിപ്സ്റ്റിക്കുകൾ, ബ്ലഷുകൾ, ഫെയ്സ് മാസ്കുകൾ ഉൾപ്പടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിച്ചതിനെ തുടർന്ന് 24കാരിയായ തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ‘ഗുവ ബ്യൂട്ടി’ എന്ന സമൂഹമാധ്യമ പേജിലൂടെ വീഡിയോകൾ പങ്കുവെച്ചിരുന്ന യുവതിയാണ് മരണപ്പെട്ടത്. ‘മേക്കപ്പ് മുക്ബാങ്’ എന്ന പേരിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്ന വീഡിയോകൾ യുവതി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

‘ഗുവ ബ്യൂട്ടി’ എന്ന ഇവരുടെ പേജിൽ 12,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഫോക്ക് ഉപയോഗിച്ച് ബ്ലഷ് കഴിക്കുന്നതും ലിപ്സ്റ്റിക്കുകൾ കഴിക്കുന്നതിന്റേയുമെല്ലാം വീഡിയോകൾ ഈ അക്കൗണ്ടിലൂടെ അവർ പങ്കുവച്ചിട്ടുണ്ട്. അപകടകരമാംവിധം കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്നതിന് ഇവർക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫോളവേഴ്സിൽ പലരും അഭിപ്രായപ്പെട്ടു. സൗന്ദര്യം കൂടാനും സുന്ദരിയാവാനും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യരുതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

മേയ് 24നാണ് ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചത്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ അടങ്ങിയിട്ടുള്ള വിഷപദാർഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതിയെ ചികിൽസിച്ച ഡോക്ടർമാർ വ്യക്തമാക്കി. ജെല്ലി പോലെയുള്ള ഒരു ബ്ലഷ് ചുണ്ടിലും കവിളിലും പുരട്ടിയ ശേഷം അത് വായിലിട്ടു ചവയ്ക്കുന്നത്തിന്റെ ഒരു വീഡിയോയും യുവതി പങ്കുവച്ചിരുന്നു. അഗർ ജെല്ലിപോലെ ക്രിസ്പിയാണിതെന്നും രുചി അസഹനീയമാണെന്നും വീഡിയോയിൽ യുവതി പറയുന്നുണ്ട്.

ALSO READ: ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കണം; വസതിയുടെ മതിൽ ചാടിയ 23കാരൻ അറസ്റ്റിൽ

യുവതിയുടെ കുടുംബം തന്നെയാണ് ഇവരുടെ മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2025 മെയ് 24ന് പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് യുവതി മരിച്ചുവെന്നാണ്0 പ്രസ്താവനയിൽ കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലും തായ്‌വാനിലും ഈ വാർത്ത വലിയ രീതിയിൽ ചർച്ചയാവുകയാണ്.