AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel Terrorist Attack: ടെൽഅവീവിന് സമീപം വൻ വെടിവെപ്പ്; ഭീകരാക്രമണമെന്ന് സംശയം, നിരവധിപേർ കൊല്ലപ്പെട്ടു

Israel Terrorist Attack Updates: വെടിവെപ്പിനെ സംബന്ധിച്ചുള്ള വിവരം വൈകുന്നേരം ഏഴ് മണിയോടെയാണ് (ഇന്ത്യൻ സമയം രാത്രി 9.30 ) ലഭിച്ചതെന്ന് ഇസ്രയേലിന്റെ ആംബുലൻസ് സർവീസായ എംഡിഎ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ തോക്കുധാരികൾ ഇറങ്ങുന്നതും വെടിയുതിർക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

Israel Terrorist Attack: ടെൽഅവീവിന് സമീപം വൻ വെടിവെപ്പ്; ഭീകരാക്രമണമെന്ന് സംശയം, നിരവധിപേർ കൊല്ലപ്പെട്ടു
ടെൽഅവീവിലെ റെയിൽവേസ്റ്റേഷനിൽ ഉണ്ടായ വെടിവയ്പ്പ് (​Image Credits: X)
Neethu Vijayan
Neethu Vijayan | Published: 01 Oct 2024 | 11:13 PM

ടെൽ അവീവ്: ഇസ്രയേലിലെ ടെൽഅവീവിന് സമീപം വൻ വെടിവെപ്പുണ്ടായതായി (Israel Terrorist Attack) ഇസ്രയേൽ പോലീസ് സ്ഥിരീകരിച്ചു. ജാഫയിൽ ഒരു റെയിൽവേ സ്‌റ്റേഷന് സമീപത്തായാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഭീകരാക്രമണം സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിനിരയായവരിൽ ചിലർക്ക് ജീവഹാനി സംഭവിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

വെടിവെപ്പിനെ സംബന്ധിച്ചുള്ള വിവരം വൈകുന്നേരം ഏഴ് മണിയോടെയാണ് (ഇന്ത്യൻ സമയം രാത്രി 9.30 ) ലഭിച്ചതെന്ന് ഇസ്രയേലിന്റെ ആംബുലൻസ് സർവീസായ എംഡിഎ അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ തോക്കുധാരികൾ ഇറങ്ങുന്നതും വെടിയുതിർക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.


ഇസ്രായേലിൽ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികൾ പ്രതികരിച്ചു. ജോർദാനിലും മിസൈൽ ആക്രമണം ഉണ്ടായതായാണ് വിവരം. ഇസ്രായേലിലെ ടെൽ അവീവിൽ ഉൾപ്പെടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ഇസ്രായേലിന് നേരെ മിസൈല്‍ തൊടുത്ത് ഇറാന്‍; 250ലധികം മിസൈലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്‌

ഇസ്രായേലിലെ മിസൈൽ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നിട്ടുണ്ട്. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായിട്ടാണ് അടിയന്തിര യോഗം ചേർന്നിരിക്കുന്നത്. ഇസ്രായേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ നേരിട്ട് ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയത്. ഏപ്രിലിൽ ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

Follow Us