Iran-US Conflict: “ഇറാൻ ആവശ്യപ്പെട്ടു”; സൈനിക നീക്കം താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ഡൊണാൾഡ് ട്രംപ്

US Halts Imminent Attack on Iran: ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും തുറക്കുന്നതും ഇറാൻ്റെ ആണവ ഭീഷണി അവസാനിക്കുന്നതും ഈ കരാറിൽ ഉൾപ്പെടും. ഈ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ലോകത്തിൻ്റെ ഭാവി നന്മയ്ക്കും ഇറാൻ്റെ നിലനിൽപ്പിനും വേണ്ടി ആക്രമണം റദ്ദാക്കാൻ ഞാൻ സമ്മതിക്കുകയാണ്

Iran-US Conflict: “ഇറാൻ ആവശ്യപ്പെട്ടു”; സൈനിക നീക്കം താൽക്കാലികമായി ഉപേക്ഷിക്കുന്നതായി ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

02 Aug 2026 | 09:00 AM

വാഷിംഗ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണത്തിൽ നിന്ന് അമേരിക്ക താൽക്കാലികമായി പിന്മാറുന്നതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നും ഇരുവിഭാഗങ്ങൾക്കും ഇടയിൽ പുതിയൊരു സമാധാന കരാറിന് രൂപംനൽകിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കരാർ യാഥാർത്ഥ്യമായാൽ മാത്രമേ ആക്രമണം പൂർണ്ണമായും ഉപേക്ഷൂവെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ട്. സമാധാനത്തിനായുള്ള ഈ നീക്കത്തെ ഇസ്രായേലും പിന്തുണച്ചതായി ട്രംപ് കൂട്ടിച്ചേർത്തു.

തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ട്രംപ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ സൈനിക നീക്കത്തിലൂടെ ഇറാനെ നേരിടാൻ അമേരിക്ക തയ്യാറായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, പുതിയ കരാറുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളിൽ ധാരണയായതിനാൽ ആക്രമണത്തിൽ നിന്ന് പിന്മാറണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും അമേരിക്കയോട് അഭ്യർത്ഥിക്കുകയായിരുന്നു അദ്ദേഹം പറയുന്നു. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്നതും, ഇറാൻ്റെ ആണവ ഭീഷണികൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ് പുതിയ കരാർ എന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന ട്രംപിൻ്റെ പ്രതികരണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾ അമേരിക്കൻ പൗരന്മാരോട് പ്രദേശം വിടാൻ നിർദ്ദേശിച്ചിരുന്നു. സംഘർഷം രൂക്ഷമാവുകയാണെങ്കിൽ രാജ്യം വിടാൻ അമേരിക്കക്കാർ തയ്യാറായിരിക്കണമെന്നാണ് അമ്മൻ, ജറുസലേം, ബാഗ്ദാദ് എന്നിവിടങ്ങളിലെ യുഎസ് മിഷനുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായി തീരിച്ചടിക്കുമെന്ന് ഇറാനും പ്രതികരിച്ചിരുന്നു. അമേരിക്കയുടെ സഖ്യ രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം പുതിയ കരാർ സംബന്ധിച്ച് നിലവിൽ ഇറാൻ്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

ട്രംപിൻ്റെ പ്രസ്താവന

“രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത സൈനിക നീക്കത്തിലൂടെ ഇറാനെതിരെ ആഞ്ഞടിക്കാൻ അമേരിക്ക പൂർണ്ണ സജ്ജമായിരുന്നു. എന്നാൽ, ഒരു പുതിയ കരാറിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ ധാരണയായതിനാൽ ആക്രമണം നിർത്തിവെക്കാൻ ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.”

“ഹോർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായും തുറക്കുന്നതും ഇറാൻ്റെ ആണവ ഭീഷണി അവസാനിക്കുന്നതും ഈ കരാറിൽ ഉൾപ്പെടും. ഈ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ലോകത്തിൻ്റെ ഭാവി നന്മയ്ക്കും ഇറാൻ്റെ നിലനിൽപ്പിനും വേണ്ടി ആക്രമണം റദ്ദാക്കാൻ ഞാൻ സമ്മതിക്കുകയാണ്. എന്നാൽ ഈ കരാർ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്.”

“ഇസ്രായേലും ഈ തീരുമാനത്തിൽ എന്നോടൊപ്പം പങ്കുചേരുന്നു. എല്ലാവരും ഉണർന്നു പ്രവർത്തിച്ച് ഇത് വേഗത്തിൽ പൂർത്തിയാക്കുക. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!

English Summary

US President Donald Trump announced the cancellation of an imminent, massive military strike against Iran. The decision comes after Iran and regional nations requested a pause due to an emerging agreement. The proposed deal aims to completely open the Strait of Hormuz and permanently end Iran’s nuclear threat.

Follow Us
Related Stories
UAE Weather forecast: യു.എ.ഇയിൽ ഇന്ന് കനത്ത ചൂട്; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
Iran-US Conflict: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു; പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്കൻ എംബസികൾ
Iran-US Conflict: ഊര്‍ജ്ജ കേന്ദ്രങ്ങളെ തൊട്ടാല്‍ കളി മാറും; യുഎസിന് കടുത്ത മറുപടി ഉറപ്പെന്ന് ഇറാന്‍
യു.എ.ഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് ഒന്ന് പോയാലോ? വിസ ഓൺ അറൈവൽ, ഇ-വിസ എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം!
ദുബായിൽ റൂം ഷെയറിംഗ് നിയമങ്ങളിൽ മാറ്റം; ഇക്കാര്യങ്ങൾ ശദ്ധിച്ചില്ലെങ്കിൽ വലിയ തുക പിഴ നൽകേണ്ടിവരും
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്ന് പറഞ്ഞത് വെറുതേയല്ല! വിഷപ്പാമ്പിൽ നിന്ന് പുതിയ ആന്റിവെനം
ഓഗസ്റ്റ് 9 മുതൽ 4 രാശിക്കാർക്ക് ഭാഗ്യമഴ!
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി