AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Florida Private Jet Crash: ആകാശത്തുനിന്ന് തീഗോളമായി പതിച്ചു; ഫ്ലോറിഡ വിമാനാപകടത്തിൽ ഒൻപത് മരണം

Nine Dead as Private Jet Crashes in Florida and Bursts Into Flames: വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം ആകാശത്തുനിന്ന് അതിവേഗം താഴേക്ക് പതിക്കുന്നതും നിലത്തിടിച്ച് തീപിടിക്കുന്നതും വ്യക്തമാണ്. അപകടസ്ഥലത്തുനിന്ന് കറുത്ത പുക ഉയരുകയും റോഡില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്തു.

Florida Private Jet Crash: ആകാശത്തുനിന്ന് തീഗോളമായി പതിച്ചു; ഫ്ലോറിഡ വിമാനാപകടത്തിൽ ഒൻപത് മരണം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 02 Nov 2026 | 07:22 AM

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജനവാസമേഖലയ്ക്ക് സമീപം ഇടിച്ചിറങ്ങി തീഗോളമായി മാറുകയായിരുന്നു. പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്‍ഏക്കേഴ്‌സിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി അറിയിച്ചു.

ടെക്‌സസിലെ ഓസ്റ്റിന്‍-ബെര്‍ഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50ഓടെയായിരുന്നു സംഭവം. ജനവാസമേഖലയിലൂടെ കടന്നുപോകുന്ന തിരക്കേറിയ റോഡിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ വലിയ തീഗോളം ഉയരുകയും റോഡില്‍ വലിയ കുഴി രൂപപ്പെടുകയും ചെയ്തു.

വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം ആകാശത്തുനിന്ന് അതിവേഗം താഴേക്ക് പതിക്കുന്നതും നിലത്തിടിച്ച് തീപിടിക്കുന്നതും വ്യക്തമാണ്. അപകടസ്ഥലത്തുനിന്ന് കറുത്ത പുക ഉയരുകയും റോഡില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്തു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തൊട്ടടുത്താണ് വിമാനം പതിച്ചത്.

അപകടത്തിന് തൊട്ടുമുമ്പ് കാലാവസ്ഥാ പ്രശ്‌നങ്ങള്‍

വിമാനം അപകടത്തില്‍പ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. വിമാനത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതായും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും അനുഭവപ്പെടുന്നതായും പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 700 അടി വരെ വിമാനം കുലുങ്ങിയതായും ആശയവിനിമയ രേഖകളില്‍ പറയുന്നു.

ഏകദേശം 35,000 അടി ഉയരത്തില്‍ കിഴക്കോട്ട് സഞ്ചരിക്കുമ്പോഴായിരുന്നു പ്രതികൂല കാലാവസ്ഥ നേരിട്ടത്. തുടര്‍ന്ന് 2,000 അടി കൂടി ഉയരാന്‍ പൈലറ്റ് അനുമതി തേടി. എന്നാല്‍ അധികം വൈകാതെ വിമാനം അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു.

Also Read: Quad Meeting: ഇന്തോ-പസഫിക്കിൽ ഇന്ത്യയ്ക്കൊപ്പം മൂന്ന് രാജ്യങ്ങൾ; പുതിയ തീരുമാനവുമായി ക്വാഡ്

600 പേരെ ഒഴിപ്പിച്ചു

അപകടത്തെത്തുടര്‍ന്ന് സമീപത്തെ മൊബൈല്‍ ഹോം താമസമേഖലയില്‍നിന്ന് ഏകദേശം 600 പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുത്തു. അപകടസ്ഥലത്തേക്കുള്ള റോഡുകള്‍ അടച്ചിട്ടു. രക്ഷാപ്രവര്‍ത്തകരും അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും നിലനിന്നിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വിമാനാപകടത്തെക്കുറിച്ച് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയവും പരിശോധിക്കും. വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English Summary

A private Learjet 60 crashed in Greenacres, Florida, killing nine people. The aircraft reportedly faced adverse weather conditions before plunging into a residential area and bursting into flames. US aviation authorities have launched an investigation into the crash.

Follow Us