AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കുള്ള ഗതാഗത നിയമത്തിൽ മാറ്റം; 2027 മുതൽ ബാക്ക്പാക്കുകൾക്ക് നിരോധനം

No Passengers or Backpacks: UAE Tightens Regulations for Delivery Motorcycles: ട്രാഫിക് നിയന്ത്രണം സംബന്ധിച്ച 2024-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 14, 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 174 എന്നിവ പ്രകാരമാണ് പ്രൊഫഷണൽ ഡ്രൈവർമാർക്കും ഡെലിവറി വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കുള്ള ഗതാഗത നിയമത്തിൽ മാറ്റം; 2027 മുതൽ ബാക്ക്പാക്കുകൾക്ക് നിരോധനം
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 07 Nov 2026 | 08:56 AM

ദുബായ്: യു.എ.ഇയിൽ ഡെലിവറി റൈഡർമാർക്കായി പുതിയ ഗതാഗത സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. 2027 ജനുവരി 1 മുതലാണ് പുതിയ ഫെഡറൽ ട്രാഫിക് നിയമങ്ങൾ രാജ്യത്ത് നടപ്പിലാകുക. ഇതനുസരിച്ച് ഡെലിവറി റൈഡർമാർ ഭക്ഷണവും മറ്റ് ഓർഡറുകളും ബാക്ക്പാക്കുകളിൽ കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിക്കും. പകരം അധികൃതർ അംഗീകരിച്ചിട്ടുള്ള സുരക്ഷിതമായ പെട്ടികളോ മറ്റ് സംവിധാനങ്ങളോ മാത്രമേ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കാവൂ.

ട്രാഫിക് നിയന്ത്രണം സംബന്ധിച്ച 2024-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 14, 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 174 എന്നിവ പ്രകാരമാണ് പ്രൊഫഷണൽ ഡ്രൈവർമാർക്കും ഡെലിവറി വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡെലിവറിക്കായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ റൈഡർക്ക് പിന്നിലായി മറ്റ് യാത്രക്കാരെ കയറ്റാൻ പാടില്ല എന്നതാണ് ഇതിൽ മറ്റൊരു പ്രധാന നിർദ്ദേശം. ജോലി സമയത്ത് യൂണിഫോം കർശനമായി ധരിക്കണം

പ്രൊഫഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യാൻ പാടില്ല. പരിശോധനാ സമയത്ത് അധികൃതർ ആവശ്യപ്പെട്ടാൽ ഈ പെർമിറ്റ് കാണിക്കേണ്ടതാണ്. നിയമവിരുദ്ധമായതോ നിരോധിച്ചതോ ആയ യാതൊരു വസ്തുക്കളും ഡെലിവറി ചെയ്യാൻ പാടില്ല. കൂടാതെ, വാഹനങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള അംഗീകൃത ലോഗിൻ സിസ്റ്റം ഉപയോഗിച്ച ശേഷം മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. ട്രാഫിക് അധികൃതർ നിർദ്ദേശിക്കുന്ന മറ്റ് എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ റൈഡർമാർ ബാധ്യസ്ഥരാണ്.

Also Read: Dubai Access Club: അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ, 2000 ദിർഹത്തിൻ്റെ ആനുകൂല്യങ്ങൾ; ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതിക്ക് ആർക്കെല്ലാം അപേക്ഷിക്കാം ?

ഇരുചക്ര വാഹനങ്ങൾക്കുള്ള മറ്റ് നിയമങ്ങൾ

മോട്ടോർ സൈക്കിൾ യാത്രികർക്കുള്ള പൊതുവായ സുരക്ഷാ നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈകൾ ഉപയോഗിച്ച് സിഗ്നലുകൾ നൽകാൻ അല്ലാതെ, ഒരു കൈകൊണ്ടോ, കൈവിട്ടോ വാഹനം ഓടിക്കാൻ പാടില്ല. അമിത വേഗത, റോഡിലൂടെ സിഗ്സാഗ് രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയവ കർശനമായി നിരോധിച്ചിട്ടുണ്ട്.

ഹെൽമറ്റുകൾ നിർബന്ധമാണ്. കൂടാതെ മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിൽ റോഡിൽ വരിവരിയായി വേണം സഞ്ചരിക്കാൻ. മറ്റൊരു വാഹനത്തിൽ കെട്ടിവലിച്ച് ബൈക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഡെലിവറി വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നത് കുറയ്ക്കാനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് യുഎഇ ഈ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

English Summary

Starting January 1, 2027, the UAE will implement new traffic regulations banning delivery riders from using backpacks. The law introduces eight strict rules, including mandatory uniforms, valid permits, and restrictions on carrying passengers.

Follow Us