AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ഫ്രാന്‍സിന് 200% താരിഫ്; മാക്രോണിനും ട്രംപിന്റെ ഭീഷണി

Trump Threatens 200% Tariff on France: ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് നീക്കത്തെ ഫ്രാന്‍സ് പരിഹസിക്കുകയാണ്. ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ച് സ്‌കോട്ട് ബെസെന്റിന്റെ നടപടിയെ പരിഹസിച്ച് ഫ്രഞ്ച് യൂറോപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Donald Trump: ഫ്രാന്‍സിന് 200% താരിഫ്; മാക്രോണിനും ട്രംപിന്റെ ഭീഷണി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 20 Jan 2026 | 02:42 PM

വാഷിങ്ണ്‍: ഫ്രാന്‍സിനെതിരെ താരിഫ് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 200 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് വൈന്‍, ഷാംപെയ്ന്‍ എന്നിവയ്ക്ക് 200 ശതമാനം തീരുവ ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സ്വകാര്യ സന്ദേശവും പുറത്തുവിട്ടുകൊണ്ട് ട്രംപ് ഭീഷണിപ്പെടുത്തി.

മാക്രോണിന്റെ വൈനിനും ഷാംപെയ്‌നിനും ഞാന്‍ 200 ശതമാനം തീരുവ ചുമത്തും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പേര് പരാമര്‍ശിച്ച് ട്രംപ് ട്രൂത്തില്‍ കുറിച്ചു. ഇറാന്റെയും സിറിയയുടെയും വിഷയങ്ങളില്‍ തങ്ങളോട് യോജിക്കുന്നുവെന്ന് പറഞ്ഞെങ്കിലും, ഗ്രീന്‍ലാന്‍ഡിനെ കുറിച്ച് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന മാക്രോണിന്റെ സ്വകാര്യ സന്ദേശവും ട്രംപ് പുറത്തുവിട്ടിട്ടുണ്ട്.

ദാവോസില്‍ വെച്ച് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ട്രംപ് ഉള്‍പ്പെടെ മറ്റ് ഏഴ് ജി7 നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു. യുക്രേനിയന്‍, ഡെന്മാര്‍ക്ക്, സിറിയ, റഷ്യ എന്നിവിടങ്ങളിലെ നേതാക്കളെയും ക്ഷണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ട്രംപിന്റെ ഭീഷണിയോട് പ്രതികരിക്കാന്‍ ഫ്രാന്‍സിന് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടാണ് എഎഫ്പി പങ്കുവെക്കുന്നത്. ഫ്രഞ്ച് വൈനിനും ഷാംപെയ്‌നും 200 ശതമാനം തീരുവ ചുമത്തുന്നത് സ്വീകാര്യവും ഫലപ്രദവുമല്ലെന്ന് രാജ്യം പ്രതികരിച്ചു. നമ്മുടെ വിദേശനയത്തെ സ്വാധീനിക്കാനുള്ള താരിഫ് ഭീഷണികള്‍ അസ്വീകാര്യവും ഫലപ്രദവുമല്ലെന്നാണ് ഫ്രാന്‍സിന്റെ പക്ഷം.

Also Read: Greenland: പടപ്പുറപ്പാടിന് തയ്യാറെടുത്ത് യുഎസ്? ഗ്രീന്‍ലാന്‍ഡിലേക്ക് പറന്ന് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍

ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് നീക്കത്തെ ഫ്രാന്‍സ് പരിഹസിക്കുകയാണ്. ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ച് സ്‌കോട്ട് ബെസെന്റിന്റെ നടപടിയെ പരിഹസിച്ച് ഫ്രഞ്ച് യൂറോപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എപ്പോഴെങ്കിലും തീപിടുത്തമുണ്ടായാല്‍ അഗ്നിശമന സേനാംഗങ്ങള്‍ ഇടപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വീടിന് ഇപ്പോള്‍ തന്നെ തീയിടുന്നതാണ് നല്ലത്, എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.