AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: കാനഡ, വെനസ്വേല, ഗ്രീന്‍ലാന്‍ഡ്, ഇവരെയെല്ലാം യുഎസില്‍ ചേര്‍ത്തു; ട്രംപിന്റെ പുതിയ മാപ്പ്‌

Donald Trump's Controversial Map: ഗ്രീന്‍ലാന്‍ഡ് ടെറിട്ടറി, എസ്റ്റി 2026 എന്ന് കൊത്തിവെച്ചിരിക്കുന്ന സ്ഥലത്ത് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പം ചേര്‍ന്ന് ട്രംപ് യുഎസ് പതാക വെക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Donald Trump: കാനഡ, വെനസ്വേല, ഗ്രീന്‍ലാന്‍ഡ്, ഇവരെയെല്ലാം യുഎസില്‍ ചേര്‍ത്തു; ട്രംപിന്റെ പുതിയ മാപ്പ്‌
പുറത്തുവന്ന എഐ ചിത്രം Image Credit source: Social Media
Shiji M K
Shiji M K | Published: 21 Jan 2026 | 06:06 AM

വാഷിങ്ടണ്‍: കാനഡ, ഗ്രീന്‍ലാന്‍ഡ്, വെനസ്വേല എന്നിവയെ അമേരിക്കയിലേക്ക് ഉള്‍പ്പെടുത്തി പുതിയ മാപ്പ് പങ്കിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ഭൂപടം. ട്രംപിന്റെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ചിത്രം ലോക ശ്രദ്ധയാകര്‍ഷിച്ചു. ദേശീയ സുരക്ഷയ്ക്കായി ഗ്രീന്‍ലാന്‍ഡിനെ യുഎസിനോടൊപ്പം ചേര്‍ക്കണമെന്ന ട്രംപിന്റെ പുതിയ പദ്ധതിക്ക് പിന്നാലെയാണ് ചിത്രം പുറത്തുവന്നത്.

പുറത്തുവന്ന ചിത്രത്തില്‍ ട്രംപ് ഓവല്‍ ഓഫീസില്‍ ഇരുന്ന് പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് കാണാം. അതിന് തൊട്ടുപിന്നിലായി മാറ്റം വരുത്തിയ ഭൂപടവും വെച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവര്‍ ചിത്രത്തിലുണ്ട്.

ഗ്രീന്‍ലാന്‍ഡ് ടെറിട്ടറി, എസ്റ്റി 2026 എന്ന് കൊത്തിവെച്ചിരിക്കുന്ന സ്ഥലത്ത് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പം ചേര്‍ന്ന് ട്രംപ് യുഎസ് പതാക വെക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Also Read: Donald Trump: ഫ്രാന്‍സിന് 200% താരിഫ്; മാക്രോണിനും ട്രംപിന്റെ ഭീഷണി

ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ യൂറോപ്യന്‍ നേതാക്കളില്‍ നിന്നും മറ്റും ശക്തമായ എതിര്‍പ്പ് വരുന്നതിനിടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആര്‍ട്ടിക് ദ്വീപ്, അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്കും തന്ത്രപരമായ താത്പര്യങ്ങള്‍ക്കും നിര്‍ണമായകമാണെന്നും, ഇതുവഴി റഷ്യയുടെയും ചൈനയുടെയും അധിനിവേശം തടയാന്‍ സാധിക്കുമെന്നും ട്രംപ് അവകാശവാദം ഉന്നയിക്കുന്നു.

ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. അതിനാല്‍ തന്നെ ട്രംപിന്റെ ആവശ്യങ്ങളെ ഡാനിഷ് സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ക്കുന്നു. ദ്വീപ് വില്‍പനയ്ക്കുള്ളതല്ലെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.