UAE Coca-Cola: യുഎഇയിലെ കൊക്കക്കോള സുരക്ഷിതമോ? കോള തിരിച്ചുവിളിച്ച് യൂറോപ്യൻ രാജ്യങ്ങൾ

UAE Coca-Cola Safe To Drink: നേരത്തെ നടത്തിയ പരിശോധനയിൽ കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, തുടങ്ങിയ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് അറിയിച്ചിരുന്നു. അതേസമയം അബുദാബിയിലെ കൊക്കകോള പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതാണ്.

UAE Coca-Cola: യുഎഇയിലെ കൊക്കക്കോള സുരക്ഷിതമോ? കോള തിരിച്ചുവിളിച്ച് യൂറോപ്യൻ രാജ്യങ്ങൾ

Represental Image

Updated On: 

01 Feb 2025 | 01:53 PM

അബുദാബി: യുയുഎഇയിൽ ഉല്പാദിപ്പിക്കുന്ന കൊക്കകോള സുരക്ഷിതമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ഇവയിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇതിൻ്റെ ഉല്പാദനം നടക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും അറിയിച്ചു.

നേരത്തെ നടത്തിയ പരിശോധനയിൽ കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, തുടങ്ങിയ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് അറിയിച്ചിരുന്നു. അതേസമയം അബുദാബിയിലെ കൊക്കകോള പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതാണ്. അതിനാൽ യുഎഇ വിപണികളിൽ ലഭ്യമായ ഇത്തരം ഉൽപ്പന്നങ്ങൾ യൂറോപ്യൻ കമ്പനികൾ തിരിച്ചുവിളിക്കുന്നതിന് വിധേയമല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അതിനാൽ തന്നെ യൂറോപ്യൻ നടപടി തങ്ങൾക്ക് ബാധകമാകില്ലെന്നാണ് മന്ത്രാലയം പറഞ്ഞത്. തുടർച്ചയായ ഏകോപനത്തിലൂടെ രാജ്യത്തെ ഭക്ഷസുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും പൊതുജനങ്ങളുടെ ആരോ​ഗ്യം സുരക്ഷിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും തങ്ങളുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നുണ്ടെന്നും യുഎഇ അതോറിറ്റി അറിയിച്ചു.

ബെൽജിയം, നെതർലൻഡ്സ്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിൽ വിതരണം ചെയ്ത ക്യാനുകളും ഗ്ലാസ് ബോട്ടിലുകളുമാണ് കൊക്കകോള തിരിച്ചുവിളിച്ചത്. ഇവയിൽ ചില പ്രൊഡക്ഷൻ കോഡുകൾ ഉള്ളവ മാത്രമാണ് പിൻവലിച്ചത്. 328 ജിഇ മുതൽ 338 ജിഇ വരെയുള്ള പ്രൊഡക്ഷൻ കോഡുകളുള്ളവയാണ് ഇത്.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി