UAE Weather Alert: യുഎഇയിൽ കടുത്ത വേനൽച്ചൂട്; പെരുന്നാൾ അവധി ആഘോഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

UAE Summer Alert Extreme heat and high humidity expected: കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാമെന്നും ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം

UAE Weather Alert: യുഎഇയിൽ കടുത്ത വേനൽച്ചൂട്; പെരുന്നാൾ അവധി ആഘോഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  മുന്നറിയിപ്പ്

Representational Image

Published: 

27 May 2026 | 06:36 AM

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ വേനൽച്ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (N C M) മുന്നറിയിപ്പ്. ഈദ് അൽ അദ്ഹ (ബക്രീദ്) ദിനമായ ബുധനാഴ്ച രാജ്യത്തുടനീളം കടുത്ത ചൂടും ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഒമാൻ അതിർത്തി പങ്കിടുന്ന ചില മലയോര മേഖലകളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ചൂടിന്റെ തീവ്രതയ്ക്ക് കാര്യമായ കുറവുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉൾപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും ഉയർന്ന താപനില 36 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയായിരിക്കും. പർവതപ്രദേശങ്ങളിൽ സാധാരണ സുഖകരമായ കാലാവസ്ഥ ലഭിക്കാറുള്ള ഇവിടെയും ഇത്തവണ 30 ഡിഗ്രി മുതൽ 36 ഡിഗ്രി വരെ ചൂട് ഉയർന്നേക്കും.

Also Read – UAE Weather: ഈദ് അവധി ദിനങ്ങളിൽ വിയർക്കേണ്ടി വരുമോ? യുഎഇയിൽ താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും

തുറസ്സായ സ്ഥലങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ പൊടിക്കാറ്റും രൂപപ്പെട്ടേക്കാം. അതേസമയം, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽക്ഷോഭം നേരിയ തോതിൽ മാത്രമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും തീരദേശങ്ങളിൽ കടുത്ത മൂടൽമഞ്ഞിനും അന്തരീക്ഷത്തിൽ ഈർപ്പം കൂടാനും സാധ്യതയുണ്ട്.

ആരോഗ്യ വിദഗ്ദ്ധരുടെ നിർദേശങ്ങൾ; ഇവ ശ്രദ്ധിക്കുക

കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാമെന്നും ഇത് തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം

  • കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങിയ തുറസ്സായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
  • ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയാതിരിക്കാൻ നിർജലീകരണം തടയുന്നതിനായി ധാരാളം വെള്ളം കുടിക്കണം.
  • പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും ചെയ്യുക. അയഞ്ഞ പരുത്തി (കോട്ടൺ) വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.
  • ദിവസവും രണ്ടുനേരം കുളിക്കുന്നത് ശരീരോഷ്മാവ് നിലനിർത്താൻ സഹായിക്കും.
  • പെരുന്നാൾ അവധി പ്രമാണിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളും തുറസ്സായ സ്ഥലങ്ങളും സന്ദർശിക്കാൻ പദ്ധതിയിടുന്ന പ്രവാസികൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

English Summary

The National Centre of Meteorology has issued a weather warning as UAE summer temperatures are expected to soar up to 47°C alongside high humidity during the Eid Al Adha holidays. Health experts have urged residents and tourists to avoid outdoor activities between 10 AM and 4 PM, stay hydrated, and take necessary precautions to prevent heatstroke and dehydration.

Follow Us
പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ
നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു