കുടുംബവിസ സ്‌പോൺസർ ചെയ്യുന്നതിനുള്ള വരുമാനപരിധി 55% ഉയർത്തി യുകെ

ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് പുതിയ മാറ്റം നിലവിൽ വന്നിരിക്കുന്നത്.

കുടുംബവിസ സ്‌പോൺസർ ചെയ്യുന്നതിനുള്ള വരുമാനപരിധി 55% ഉയർത്തി യുകെ

Rishi Sunak

Published: 

12 Apr 2024 | 01:27 PM

ന്യൂഡൽഹി: കുടുംബാംഗത്തിന്റെ വിസ സ്‌പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയർത്തി യുകെ. യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട്. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയത്. 55 ശതമാനത്തിൽ അധികമാണ് വർദ്ധന. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് പുതിയ മാറ്റം നിലവിൽ വന്നിരിക്കുന്നത്. സ്റ്റുഡന്റ് വിസ റൂട്ട് കർശനമാക്കാനുള്ള നടപടികൾ 2023-മേയ് മാസത്തിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. സ്റ്റുഡന്റ് വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോടൊപ്പം നാഷണൽ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരൻമാർക്ക് ഹെൽത്ത് സർചാർജിൽ 66 ശതമാനത്തിന്റെ വർധനവുമുണ്ട്.

ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷൻ. സുനകിന്റെ പാർട്ടിയായ കൺസർവേറ്റീവ്‌സ് തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവർ നികുതിദായകർക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റം. വൻ തോതിലുള്ള കുടയേറ്റത്തിൽ നമ്മൾ അവസാന പോയന്റിലെത്തിയെന്നും ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ രീതിയിൽ എണ്ണം കുറയ്ക്കുന്നത്‌ എളുപ്പത്തിലുള്ള പരിഹാരമല്ലെന്നും യു.കെ മന്ത്രി ജെയിംസ് ക്ലവർലി പറഞ്ഞു.

ഫാമിലി വിസയുടെ ശമ്പള പരിധി വിദഗ്ധ തൊഴിലാളി വിസയുമായി വിന്യസിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഭാഗമായി ഋഷി സുനക് സർക്കാർ കഴിഞ്ഞ വർഷം വർദ്ധനവ് പ്രഖ്യാപിച്ചു. ഇത് ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വന്നു.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി