US Iran Conflict: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന

US Military Awaits Trump's Green Light for Iran Attack: Report: ഇറാൻ്റെ റഡാറുകൾ, മിസൈൽ ലോഞ്ചറുകൾ, മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്കപ്പുറം വലിയ സൈനിക നീക്കങ്ങൾക്കാണ് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക ക്യാമ്പുകൾ, ആണവ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പട്ടിക യു.എസ് സെൻട്രൽ കമാൻഡും, പെൻ്റഗണും തയ്യാറാക്കിയതായി റിപ്പോർട്ടിൽ പറയുന്നു

US Iran Conflict: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന

ഡൊണാള്‍ഡ് ട്രംപ്‌

Published: 

29 Oct 2026 | 07:34 AM

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെതിരെ വലിയ സൈനിക നീക്കങ്ങൾ ആരംഭിക്കാൻ പശ്ചിമേഷ്യയിലെ യു.എസ് സേന തയ്യാറാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സി.എൻ.എൻ ഈ വാർത്ത പുറത്തുവിട്ടത്. പുതിയ ആക്രമണത്തിൻ്റെ കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ആക്രമണം നടത്താൻ ആവശ്യമായ സൈനികരെ അമേരിക്കൻ സേന മേഖലയിൽ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്.

ഇറാൻ്റെ റഡാറുകൾ, മിസൈൽ ലോഞ്ചറുകൾ, മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്കപ്പുറം വലിയ സൈനിക നീക്കങ്ങൾക്കാണ് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക ക്യാമ്പുകൾ, ആണവ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പട്ടിക യു.എസ് സെൻട്രൽ കമാൻഡും, പെൻ്റഗണും തയ്യാറാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

Also Read: റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുതിയ ആക്രമണങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുക എന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ എന്നും റിപ്പോർട്ടുകളുണ്ട്, ഇത്തരം സൈനിക നടപടികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും അവസാന നിമിഷം അതിൽ നിന്ന് പിന്മാറുകയും ചെയ്യുന്ന ട്രംപിൻ്റെ മുൻകാല രീതികളും ഉദ്യോഗസ്ഥർ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിരോധ വകുപ്പ് ഒരു പ്ലാനിംഗ് ഓർഗനൈസേഷനാണെന്നും, പ്രസിഡൻ്റ് നിർദ്ദേശിക്കുന്ന സൈനിക സൈനിക നടപടികൾക്ക് പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് വകുപ്പിൻ്റെ ജോലി എന്നും പെൻ്റഗണിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി സി.എൻ.എൻ നിർപ്പോർട്ട് ചെയ്യുന്നുണ്ട്

തിരിച്ചടിക്കാൻ ഇറാനും ഹൂതികളും

അമേരിക്കയോ ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ ഇറാനും യെമനിലെ ഹൂതി വിമതരും ശക്തമായി തിരിച്ചടിക്കുമെന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. പുതിയ അമേരിക്കൻ ആക്രമണത്തിനുള്ള സാധ്യതയെ ഇറാനും ഹൂതികളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ടാൽ, മേഖലയിലുടനീളമുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്കും കേന്ദ്രങ്ങൾക്കും നേരെ ഇറാനും ഹൂതികളും അതിവേഗം പ്രത്യാക്രമണം നടത്തിയേക്കാം. ഇതിൻ്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചേക്കാം എന്നാണ് വിലയിരുത്തൽ.

English Summary

US forces in the Middle East are prepared to strike Iran within 96 hours if ordered by President Trump. Meanwhile, Iran and Houthi rebels threaten massive retaliation against any US-Israeli attacks.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു