Iran-US Conflict: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌

US-Iran Conflict Escalates as Trump Threatens More Attacks: ഇറാനില്‍ അമേരിക്കന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ സൈനിക സംവിധാനങ്ങളെയും റഡാര്‍ കേന്ദ്രങ്ങളെയും മിസൈല്‍ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കുന്നു.

Iran-US Conflict: ഇറാനെ ഏതുസമയത്തും ആക്രമിക്കാന്‍ തയാര്‍; മുന്നറിയിപ്പുമായി ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Published: 

03 Sep 2026 | 06:12 AM

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ വീണ്ടും ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ആവശ്യമായാല്‍ എപ്പോള്‍ വേണമെങ്കിലും വീണ്ടും ആക്രമണം നടത്താന്‍ അമേരിക്ക തയാറാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ നടപടികള്‍ക്ക് മറുപടിയായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം.

ഇറാനില്‍ അമേരിക്കന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്റെ സൈനിക സംവിധാനങ്ങളെയും റഡാര്‍ കേന്ദ്രങ്ങളെയും മിസൈല്‍ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക ശേഷി തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കുന്നു.

വീണ്ടും ആക്രമണം നടത്താന്‍ തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പറഞ്ഞത്. ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്കപ്പുറം നിരവധി സൈനിക സംവിധാനങ്ങള്‍ അമേരിക്ക തകര്‍ത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ പുതുതായി സ്ഥാപിച്ച പ്രതിരോധ, ആക്രമണ സംവിധാനങ്ങളും അമേരിക്ക തകര്‍ത്തതായി ട്രംപ് പറയുന്നു.

ഹോര്‍മുസില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സിദര്‍ എന്ന എണ്ണക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടതായി അമേരിക്ക ആരോപിച്ചു. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാരില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൗദി അറിയിച്ചു.

ഇറാന്റെ തിരിച്ചടി

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

13 ബാലിസ്റ്റിക് മിസൈലുകള്‍ രാജ്യത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ഇതില്‍ 10 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. ബാക്കി മൂന്ന് മിസൈലുകള്‍ ജനവാസ മേഖലകളില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളിലാണ് പതിച്ചതെന്നും സൈന്യം വ്യക്തമാക്കി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

തിരിച്ചടി ശക്തമാക്കും

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ പുതിയ യുദ്ധതന്ത്രം സ്വീകരിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സന്‍ റെസായി മുന്നറിയിപ്പ് നല്‍കി. യുദ്ധഭൂമിയിലും നയതന്ത്ര രംഗത്തും സാമ്പത്തിക ഉപരോധത്തെ നേരിടുന്നതിലും ഇറാന്റെ പുതിയ തന്ത്രം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ഇറാനെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കി. ഇറാനെ സഹായിക്കുന്ന രാജ്യങ്ങളും കമ്പനികളും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English Summary

The US-Iran conflict has escalated after fresh US strikes on Iran’s Larak Island. Iran has responded with missile and drone attacks, raising tensions across the Strait of Hormuz.

Loading...
Unable to load recommendations.
Follow Us
Related Stories
California Murder: കാറിന്റെ ടയര്‍ ദേഹത്ത് കൂടി കയറ്റിയിറക്കി; അഞ്ജനയെ അനില കൊലപ്പെടുത്തിയത് അതിക്രൂരമായി
അബുദാബിയിൽ വീട് വാടകക്കെടുക്കാൻ പ്ലാനുണ്ടോ? വാടക നിരക്കുകൾ മുൻകൂട്ടി അറിയാൻ ഇതാ ഒരു ‘മാപ്പ്’
US-Iran Conflict: ഇറാനിൽ വിവാഹച്ചടങ്ങിനിടെ അമേരിക്കയുടെ മിസൈലാക്രമണം; 4 മരണം, അൻപതിലേറെ പേർക്ക് പരിക്ക്
Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌
UAE September 2026: യു.എ.ഇയിൽ സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ; പ്രവാസികൾ അറിയേണ്ടതെല്ലാം!
NRI Passport Renewal: വിദേശത്ത് ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കുന്നതെങ്ങനെ? പ്രവാസി മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്