US Strike On Syria: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി; ശക്തമായ മറുപടിയെന്ന് യുഎസ്
US Strike On Syria Islamic State: ഡിസംബർ 13ന് സിറിയയിലെ പാൽമിറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് സൈനികരും അമേരിക്കൻ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അന്ന് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായ ആക്രമണവുമായി അമേരിക്ക (US Strike On Syria). അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശക്തമായ മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസിൻ്റെ പ്രതികരണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ളതായിരുന്നു ഓപ്പറേഷൻ ഹോക്കിയെന്ന് പേരിട്ടിരിക്കുന്ന ആക്രമണം.
സിറിയയുടെ മധ്യ ഭാഗത്തുള്ള നിരവധി കേന്ദ്രങ്ങളിൽ യുദ്ധ വിമാനം, ഹെലികോപ്ടർ, പീരങ്ക അടക്കമുള്ളവ ഉപയോഗിച്ചാണ് യുഎസ് ആക്രണം നടത്തിയിരിക്കുന്നത്. ജോർദ്ദാനിൽ നിന്നുള്ള വിമാനങ്ങളും ഇതിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഡിസംബർ 13ന് സിറിയയിലെ പാൽമിറയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് സൈനികരും അമേരിക്കൻ സ്വദേശിയായ ഭാഷാ പരിഭാഷകനും കൊല്ലപ്പെട്ടിരുന്നു.
Also Read: യുവ നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ വീണ്ടും അക്രമം
സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അന്ന് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. നിങ്ങൾ അമേരിക്കക്കാരെ ലക്ഷ്യമിട്ടാൽ ശേഷിക്കുന്ന ജീവിതം വേട്ടയാടപ്പെടുമെന്നായിരുന്നു അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത ആക്രമണത്തക്കുറിച്ച് പ്രതികരിച്ചത്.
സിറിയയിൽ ഭീകരവാദത്തിനെതിരായ പ്രവർത്തനം തുടരുമെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് സിറിയയും അമേരിക്കയും തമ്മിൽ കൈകോർത്തത്. യുഎൻ കണക്കുകൾ പ്രകാരം, സിറിയയിലും ഇറാഖിലുമായി 7000ത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഏകദേശം 2015 മുതൽ അമേരിക്കൻ സേന സിറിയയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.