Alcatraz Prison: രണ്ടും കല്പിച്ച് ട്രംപ്! ആറ് പതിറ്റാണ്ടായി അടഞ്ഞുകിടന്ന കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഡോണൾഡ് ട്രംപ്

Trump’s Order to Reopen Alcatraz:ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള കാലിഫോർണിയ ദ്വീപിലാണ് കുപ്രസിദ്ധമായ ഈ ജയിൽ സ്ഥിതി ചെയ്യുന്നത്.

Alcatraz Prison: രണ്ടും കല്പിച്ച് ട്രംപ്! ആറ് പതിറ്റാണ്ടായി അടഞ്ഞുകിടന്ന കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഡോണൾഡ് ട്രംപ്

Alcatraz Prison

Published: 

06 May 2025 15:57 PM

വാഷിങ്ടൺ : ലോകത്തിലെ തന്നെ കുപ്രസിദ്ധമായ ജയിലാണ് അമേരിക്കയിലെ അൽകാട്രാസ് ജയിൽ. 1963-ൽ അടച്ചുപൂട്ടിയ ജയിൽ ആറ് പതിറ്റാണ്ടുകളായി അടഞ്ഞുകിടപ്പാണ്. ഇപ്പോഴിതാ ഈ ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള കാലിഫോർണിയ ദ്വീപിലാണ് കുപ്രസിദ്ധമായ ഈ ജയിൽ സ്ഥിതി ചെയ്യുന്നത്.

നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും കൈക്കൊള്ളാത്ത തീരുമാനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ട്രൂത്ത് സോഷ്യലിൽ ഞായർ വൈകിട്ടാണ് ട്രംപ് ജയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ ഇവിടെ പാർപ്പിക്കുമെന്നാണ് ട്രംപ് പറയുന്നത്. ജയിൽ തുറക്കാൻ ബ്യൂറോ ഓഫ് പ്രിസൺസ്, നീതി ന്യായ വകുപ്പ്, എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവർക്ക് നിർദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി. ഒരു കാലത്ത് യു എസിലെ ഏറ്റവും കഠിനമായ ജയിലുകളിൽ ഒന്നായിരുന്ന ഇത്. നിലവിൽ നാഷണൽ പാർക്ക് സർവീസിന്റെ കീഴിൽ ടൂറിസ്റ്റ് കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

Also Read:യുഎഇ പൗരനെ സ്നാപ്ചാറ്റിലൂടെ മകൻ ഭീഷണിപ്പെടുത്തി; 3000 ദിർഹം പിഴയടച്ച് പിതാവ്

അൽകാട്രാസ് ജയിലിനെക്കുറിച്ച് 

വലിയ സുരക്ഷാ സംവിധാനങ്ങളുള്ള അമേരിക്കയിലെ ഫെഡറൽ ജയിലായിരുന്ന അൽകാട്രാസ് ജയിൽ. ആദ്യം ഇത് കോട്ടയായിരുന്നു എന്നാൽ പിന്നീട് 1912-ൽ യുഎസ് ആർമി മിലിട്ടറി ജയിലാക്കി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ 1934 ൽ കെട്ടിടങ്ങൾ നവീകരിക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ഇത് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസണാക്കി മാറ്റി. മൂന്ന് നിലകളുള്ള കെട്ടിടമാണ് ഇത്. ചുറ്റും തണുത്ത വെള്ളവും ശക്തമായ സമുദ്ര പ്രവാഹങ്ങളും സ്രാവുകളുടെ സാന്നിധ്യവും കൊണ്ട് ഇവിടെ നിന്ന് ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല. എന്നാൽ 1963 ൽ ജയിൽ അടച്ചുപൂട്ടുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും