AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE: യുഎഇ പൗരനെ സ്നാപ്ചാറ്റിലൂടെ മകൻ ഭീഷണിപ്പെടുത്തി; 3000 ദിർഹം പിഴയടച്ച് പിതാവ്

Father Pays Fine For Son: സ്നാപ്ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയ മകനായി പിഴയടച്ച് പിതാവ്. പ്രായപൂർത്തിയാവാത്ത മകൻ ഭീഷണിപ്പെടുത്തിയാണ് പിതാവ് പിഴയൊടുക്കിയത്.

UAE: യുഎഇ പൗരനെ സ്നാപ്ചാറ്റിലൂടെ മകൻ ഭീഷണിപ്പെടുത്തി; 3000 ദിർഹം പിഴയടച്ച് പിതാവ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 06 May 2025 14:26 PM

യുഎഇ പൗരനെ സ്നാപ്ചാറ്റിലൂടെ മകൻ ഭീഷണിപ്പെടുത്തിയതിന് പിഴയടച്ച് പിതാവ്. പ്രായപൂർത്തിയാവാത്ത മകൻ യുവാവിനെ ഭീഷണിപ്പെടുത്തിയതിനാണ് അൽ ഐനിലെ കോടതി നഷ്ടപരിഹാരം വിധിച്ചത്. നഷ്ടപരിഹാരമായൈ 50,000 രൂപ നൽകണമെന്നായിരുന്നു പരാതിക്കാരൻ്റെ ആവശ്യം. എന്നാൽ, പരാതിക്കാരന് കുട്ടി ഉണ്ടാക്കിയ വൈകാരിക ബുദ്ധിമുട്ടുകൾക്കായി 3000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.

രാജ്യത്തെ നിയമമനുസരിച്ച് നിയമലംഘനം മൂലം ബുദ്ധിമുട്ടുണ്ടായവർ നഷ്ടപരിഹാരത്തിന് അർഹനാണെന്ന് കോടതി പറഞ്ഞു. കുട്ടി മോശം ഭാഷയാണ് ഉപയോഗിച്ചതെന്നും പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നും തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.

കാർപൂളിങ്
മാതാപിതാക്കൾ കാർപൂളിങ് സൗകര്യം പരിഗണിക്കണമെന്ന് ദുബായിലെ സ്കൂളുകൾ നിർദ്ദേശം നൽകി. സ്കൂളുകൾക്ക് സമീപത്തെ ട്രാഫിക് നിയന്ത്രിക്കാൻ കാർപൂളിങ് സൗകര്യം പരിഗണിക്കണമെന്നാണ് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നിർദ്ദേശം നൽകിയത്. ദുബായിലെ വിവിധ സ്കൂളുകൾ ഈ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നതിന് പകരം ഷേർഡ് ട്രാൻസ്പോർട്ടേഷൻ സൗകര്യം പരിഗണിക്കണമെന്നതാണ് നിർദ്ദേശം. മാതാപിതാക്കൾ ഊഴം തിരിഞ്ഞ് മറ്റ് കുട്ടികളെയും സ്വന്തം വാഹനത്തിൽ സ്കൂളിലെത്തിക്കണം. ഇതിലൂടെ നിരത്തിൽ വാഹനങ്ങൾ കുറച്ച് ട്രാഫിക് നിയന്ത്രിക്കാനാവും. പെയ്ഡ് കാർപൂളിങ് രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ, വാണിജ്യപരമല്ലാത്ത കാർപൂളിങ് പരിഗണിക്കാവുന്നതാണ്.