Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?

India at Risk as US Sanctions Hit Hormuz: Key Effects You Must Know: ഇറാനില്‍ സൈനിക നടപടി ആരംഭിക്കാനുള്ള യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇതിലാണ് ഹോര്‍മുസുമായി ബന്ധപ്പെട്ട നിലപാട് യുഎഇ രേഖപ്പെടുത്തിയത്.

Iran War: ഹോര്‍മുസില്‍ യുഎസ് ഉപരോധം ആരംഭിച്ചു; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പ്രതീകാത്മക ചിത്രം

Published: 

14 Apr 2026 | 05:52 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന യുഎസ് സൈനിക നടപടി ആരംഭിച്ചു. അന്താരാഷ്ട്ര ജലാശയങ്ങളില്‍ കപ്പല്‍ ഗതാഗതത്തിന് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയ്ക്ക് തുല്യമാണെന്നും ഇറാന്‍. എന്നാല്‍ ഹോര്‍മുസ് ഇറാന്റെ സ്വത്തല്ലെന്ന നിലപാടിലാണ് യുഎഇ. ഹോര്‍മുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങളോടൊപ്പം തങ്ങള്‍ നില്‍ക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.

ഇറാനില്‍ സൈനിക നടപടി ആരംഭിക്കാനുള്ള യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇതിലാണ് ഹോര്‍മുസുമായി ബന്ധപ്പെട്ട നിലപാട് യുഎഇ രേഖപ്പെടുത്തിയത്.

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ ഖത്തറും ഇറാനെ കുറ്റപ്പെടുത്തി. മധ്യസ്ഥചര്‍ച്ചകളില്‍ വിട്ടുവീഴ്ച മനോഭാവത്തോടെ പങ്കെടുക്കണമെന്നാണ് ഖത്തറിന്റെ ഉപദേശം. സമുദ്രപാതകളെ വിലപേശലിനുള്ള ഉപകരണമാക്കരുതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ത്താനി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിര്‍ദേശിച്ചു.

അതേസമയം, പശ്ചിമേഷ്യയിലെ സോയാബീന്‍ കര്‍ഷകര്‍ കഴിഞ്ഞ കുറച്ചുനാളുകളായി തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ട്രംപിന്റെ താരിഫുകളും പശ്ചിമേഷ്യയിലെ യുദ്ധവും കാരണം, സോയാബീന്റെ വില താഴ്ന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപ് ചുമത്തിയ താരിഫുകളും ചൈനയുമായുള്ള വ്യാപാര യുദ്ധവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

പിന്നാലെയെത്തിയ യുദ്ധം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതവും സ്തംഭിപ്പിച്ചു. ഇത് ആഗോള വള വിതരണത്തെയും ഇന്ധന കയറ്റുമതിയെയും ബാധിക്കുകയും ചെയ്തു. നിലവില്‍ ഹോര്‍മുസില്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍, ഒന്നിലധികം ഡിസ്‌ട്രോയറുകള്‍, എഫ്-35ബി ലൈറ്റ്‌നിംഗ് II സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍, എംവി-22 ഓസ്‌പ്രേകള്‍, ഹെലികോപ്റ്ററുകള്‍, യുഎസ്എസ് ട്രിപ്പോളി നയിക്കുന്ന ആംഫിബിയസ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെ വലിയ ആയുധശേഖരം തന്നെയാണ് യുഎസ് ഹോര്‍മുസിന് സമീപം വിന്യസിച്ചിരിക്കുന്നത്. ഇത് കപ്പല്‍ ഗതാഗത നിരോധനം കൂടുതല്‍ സങ്കീര്‍ണമാക്കും.

Also Read: Iran War: ചര്‍ച്ച സ്തംഭിക്കാന്‍ കാരണം നെതന്യാഹു; യുഎസിനെ കടന്നാക്രമിച്ച് ഇറാന്‍

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം വീണ്ടും നിശ്ചലമാകുകയാണെങ്കില്‍ ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകും. നിലവില്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത് ഇറാന് നേരെ മാത്രമുള്ള ആക്രമണമല്ല, ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ തടയുമെന്നാണ് അമേരിക്ക പറയുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് നേരത്തെ ഇറാന്‍ ആരംഭിച്ച ഇന്ധന വിതരണം ഇതോടെ അവസാനിക്കും. മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും, കൃഷിയ്ക്കാവശ്യമായ വളത്തിന്റെ വലിയൊരു ശതമാനം എത്തുന്നതും ഇതുവഴിയാണ്.

 

 

Follow Us
Related Stories
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി