Iran-US Conflict: ഇറാനില്‍ കനത്ത വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, വിറച്ച് ഗള്‍ഫ് രാജ്യങ്ങള്‍
US Attack on Southern Iran Triggers Retaliation Against Gulf Nations: ആഗോള എണ്ണ, വാതക കയറ്റുമതിയുടെ തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ വെച്ച് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇതിന് പിന്നാലെ ഇറാന്റെ പല ഭാഗങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്താന്‍ ആരംഭിച്ചിരിക്കുകയാണ്.
ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായി. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്‍ ആക്രമണത്തിന് പിന്നാലെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് യുഎസ്. ബന്ദര്‍ അബ്ബാസ്, ഖേഷ്വം ദ്വീപ്, ഹാജിയാബാദ് എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖേഷമില്‍ പത്തിലധികം പ്രൊജക്ടൈലുകള്‍ പതിച്ചതായി ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഈ ആക്രമണത്തെ പെന്റഗണ്‍ വിശേഷിപ്പിച്ചു.
ആഗോള എണ്ണ, വാതക കയറ്റുമതിയുടെ തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ വെച്ച് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇതിന് പിന്നാലെ ഇറാന്റെ പല ഭാഗങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്താന്‍ ആരംഭിച്ചിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി പോകുകയായിരുന്ന സിവിലിയന്‍ നാവികരെയും വാണിജ്യ കപ്പലുകളെയും ഇറാന്റെ കഴിവ് ഇല്ലാതാക്കുന്നതിനായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സേന ആക്രമണങ്ങള്‍ ആരംഭിച്ചു, എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
ഇറാനില്‍ കനത്ത ആക്രമണം
പത്ത് മുതല്‍ വരെ പ്രൊജക്ടൈലുകളാണ് ഖേഷ്വം ദ്വീപില്‍ പതിച്ചതെന്ന് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികരെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായത്. എന്നാല്‍ ആളപായമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വെടിമരുന്ന് സംഭരണികള്‍, ആശയവിനിമ ഉപകരണങ്ങള്‍, മറ്റ് തന്ത്രപ്രധാന സ്ഥലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏകദേശം 140 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം, ഇറാനിലെ മര്‍കാസി പ്രവിശ്യയിലെ ഖോണ്ടാബ് ഗ്രാമത്തിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. നഗരത്തിന് പുറത്തേക്കും അമേരിക്ക ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് മേഖല അതീവ ജാഗ്രതയില്‍
അമേരിക്ക ഇറാനില്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് രാജ്യം മറുപടി നല്‍കുന്നത്. ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഖത്തറിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും ബഹ്‌റൈനിലും സൈറണുകള്‍ മുഴങ്ങി. ഇവിടങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ മൂന്ന് അതിര്‍ത്തി കേന്ദ്രങ്ങളും ഒരു ഓഫ്‌ഷോര്‍ എണ്ണ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചു.
ഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മിസൈലുകള്‍ തങ്ങളെ ലക്ഷ്യംവെച്ച് എത്തിയിട്ടില്ലെന്നാണ് യുഎഇ പറയുന്നത്. ആക്രമണം തടയാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി കുവൈറ്റ് അറിയിച്ചു. ജോര്‍ദാനില്‍ മൂന്ന് ഇറാനിയന്‍ മിസൈലുകളാണ് പതിച്ചത്. ഒമാനിലും ആക്രമണം നടന്നിട്ടുണ്ട്.
ആക്രമണത്തിന് വിധേയമാകുന്നിടത്തോളം കാലം മധ്യസ്ഥത വഹിക്കില്ലെന്ന് നിലപാട് അറിയിച്ചിരിക്കുകയാണ് ദോഹ. പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്നും ദോഹ അറിയിച്ചു.
എണ്ണവില കുതിച്ചുയരുന്നു
യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരുകടന്നതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. 3 ശതമാനത്തിലധികം വര്‍ധനവാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 2.67 ഡോളര്‍ അഥവ 3.51 ശതമാനം ഉയര്‍ന്ന് ബാരലിന് 78.68 ഡോളറിലെത്തി. ഇത് ആഗോളതലത്തില്‍ ഇന്ധനവില വര്‍ധനവിന് കാരണമായേക്കും.
English Sumamry
The United States carried out strikes on Bandar Abbas, Qeshm Island and Hajiabad in southern Iran. In response, Iran launched retaliatory attacks targeting Gulf nations, marking a major escalation in the ongoing regional conflict. The developments have heightened tensions across the Middle East.