Sheikh Hamad Al Thani: ഖത്തർ മുൻ അമീറിന്റെ വിയോഗം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം
National Mourning After Demise of Former Qatar Emir: ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീർഘദർശി ആയ നേതാവായ ശെഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ന്യൂഡൽഹി: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. അദ്ദേഹത്തോടുള്ള ആദര സൂചകമായി തിങ്കളാഴ്ച (ഇന്ന്) കേന്ദ്ര സർക്കാർ ദേശീയ ദു:ഖാചരണമായി പ്രഖ്യാപിച്ചിതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ദു:ഖാചരണവുമായി ബന്ധപ്പെട്ട് പതിവായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടുമെന്നും അന്നേ ദിവസം ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടായിരിക്കില്ലെന്നും എംഇഎ അറിയിച്ചിട്ടുണ്ട്.
അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഖത്തറിനെ വലിയ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഒരു ദീർഘദർശി ആയ നേതാവായ ശെഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നുന്നുവെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പർലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അനുശോചനം അറിയിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റ്
We deeply mourn the passing of Father Amir of State of Qatar, HH Sheikh Hamad bin Khalifa Al Thani. A visionary leader who led Qatar to great levels of development and prosperity, we remember him also as a true friend whom I had the honour of meeting during my last visit to Qatar…
— Narendra Modi (@narendramodi) July 12, 2026
ALSO READ: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഓഗസ്റ്റ് 15ന് യാത്ര പുറപ്പെടും; ആദ്യയാത്ര എങ്ങോട്ടാണെന്ന് അറിയാമോ?
ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി
1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി. 74ാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഖബറടക്കം ലുസൈൽ ഖബർസ്ഥാനിൽ ആണ് നടന്നത്. നിര്യാണത്തെത്തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
ദു:ഖസൂചകമായി ഖത്തർ രാജ്യത്തെ എല്ലാ സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, എംബസികൾ എന്നിവിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദു:ഖാചരണത്തിന്റെ ഭാഗമായി സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 13 തിങ്കളാഴ്ച മുതൽ 16 വരെയാണ് അവധി നൽകിയത്.
ഇനി ജൂലൈ 19 ഞായറാഴ്ചയാകും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിലും ജനാസ നമസ്കാരത്തിലും ഖത്തർ അമീർ, ഷെയ്കുമാർ,മന്ത്രിമാർ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.
English Summary:
India has declared a one-day national mourning on Monday as a mark of respect for former Qatari Emir Sheikh Hamad bin Khalifa Al Thani, who passed away at the age of 74. The Ministry of External Affairs announced that the National Flag will be flown at half-mast on all government buildings across the country where it is regularly displayed, and there will be no official entertainment during the mourning period.