AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: യുവതി അഞ്ച് ലോട്ടറി ടിക്കറ്റെടുത്തു അഞ്ചിനും സമ്മാനം, തുക കണ്ട് കണ്ണ് തള്ളി

സാധാരണ ഇത്തരത്തിൽ സമ്മാനം അടിക്കാറില്ലെങ്കിലും ഇതിനുള്ള സാധ്യതകൾ നിരവധിയാണ്, ഒറ്റത്തവണ 30 സമ്മാനങ്ങൾ വരെ ലഭിച്ചവർ വിർജീനിയയിലുണ്ട്

Viral News: യുവതി അഞ്ച് ലോട്ടറി ടിക്കറ്റെടുത്തു അഞ്ചിനും സമ്മാനം, തുക കണ്ട് കണ്ണ് തള്ളി
Represental Image| Freepik
Arun Nair
Arun Nair | Updated On: 18 Jul 2024 | 09:52 PM

പണ്ട് കിട്ടുണ്ണിയേട്ടന് ലോട്ടറിയടിച്ച കഥ അറിയില്ലേ? അതൊരു ഒന്നൊന്നര അടിയായിരുന്നു. അത്തരമൊരു ലോട്ടറിയടിയല്ലെങ്കിലും ഫലം കേട്ട് ബോധം പോകേണ്ട വരെ അവസ്ഥ വന്നു അമേരിക്കയിലൊരു യുവതിക്ക്.  ലതോയ ബർക്ക് എന്ന സ്ത്രീക്കാണ് ഒരു നറുക്കെടുപ്പിൽ അഞ്ച് സമ്മാനങ്ങൾ ഒരുമിച്ച് അടിച്ചത്.

വിർജീനിയ ലോട്ടറിയുടേതായിരുന്നു ടിക്കറ്റ്.  ജൂൺ 5-നാണ് സംഭവം ജാക്‌സൺ അവന്യൂവിലെ ടിനി ജയൻ്റ് സ്റ്റോറിൽ നിന്നാണ് ലതോയ ബർക്ക് ലോട്ടറി എടുത്തത്. ആറും ഒരേ നമ്പർ സീരിസ്, 5-5-5-5-0 എന്നതായിരുന്നു സീരിസ്. ഫലം വന്നപ്പോൾ 5 ടിക്കറ്റുകളിൽ ഓരോന്നിനും 30,000 ഡോളർ വീതം സമ്മാനം.

ആകെ സമ്മാനത്തുക കേട്ടപ്പോഴാണ് അവർ തന്നെ അന്തം വിട്ടത്. ഏകദേശം 1.5 ലക്ഷം ഡോളർ. ഇന്ത്യൻ രൂപ 12545212 കോടി.  വാങ്ങുന്ന ഓരോ 32 ടിക്കറ്റുകളിൽ ഒരു ടിക്കറ്റിനെങ്കിലും സമ്മാനം എന്നതാണ് കണക്ക്. ഇനി അത് ജാക്ക് പോട്ട് എന്ന നിലയിൽ ആണെങ്കിൽ അഞ്ച് ലക്ഷം ടിക്കറ്റുകളിൽ 1 ആയിരിക്കും. വിർജീനിയൻ ലോട്ടറിയുടെ ഇത്തരം സമ്മാന നേട്ടങ്ങൾ ഇതാദ്യമല്ല.

നേരത്തെ വിർജീനിയയിൽ നിന്നുള്ള ഡെബോറ ബ്രൗണിന് 30 സമ്മാനങ്ങൾ വരെ ഒരു നറുക്കെടുപ്പിൽ ലഭിച്ചിട്ടുണ്ട്. ഇത്തരം സമ്മാന നേട്ടങ്ങൾക്കായി ആളുകൾ ഗണിത വിദ്യകൾ ഉപയോഗിക്കുന്നതും സ്ഥിരമാണ്.