Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?

Vladimir Putin Poop suitcase: റഷ്യൻ പ്രസിഡന്റ് മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ അവിടത്തെ ബാത്ത്‌റൂം ഉപയോഗിക്കാറില്ല എന്നറിയാമോ? പകരം അദ്ദേ​ഹത്തിന്റെ യാത്രകളില്ലൊം ഒരു പൂപ്പ് സ്യൂട്ടും കരുതാറുണ്ട്.

Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ പൂപ്പ് സ്യൂട്ട്കേസ്?

Vladimir Putin

Updated On: 

05 Dec 2025 | 11:12 AM

ലോകത്തിലെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. രാജ്യത്തിനകത്തും വിദേശയാത്രകളിലും കനത്ത സുരക്ഷയാണ് പുടിന് നൽകുന്നത്. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്നായ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസിനാണ് (FSO ) പുടിന്റെ സുരക്ഷാ ചുമതല. അതുകൊണ്ട് തന്നെ, വിദേശയാത്രകളിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലാണ്.

റഷ്യൻ പ്രസിഡന്റ് മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ അവിടത്തെ ബാത്ത്‌റൂം ഉപയോഗിക്കാറില്ല എന്നറിയാമോ? പകരം അദ്ദേ​ഹത്തിന്റെ യാത്രകളില്ലൊം ഒരു പൂപ്പ് സ്യൂട്ടും കരുതാറുണ്ട്. മല വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് റഷ്യയിലേക്ക് തന്നെ കൊണ്ടുപോകും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? പരിശോധിക്കാം….

 

എന്താണ് ‘പൂപ്പ് സ്യൂട്ട്‌കേസ്’?

 

ഈ വർഷം ആദ്യം അലാസ്ക ഉച്ചകോടിയിൽ പുടിൻ പങ്കെടുത്ത സമയത്താണ് ‘പൂപ്പ് സ്യൂട്ട്‌കേസ്’ എന്ന പദം വാർത്തകളിൽ നിറഞ്ഞത്. വിദേശ യാത്രകളിൽ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ മലവിസർജ്ജ്യ മാലിന്യം ശേഖരിക്കുന്നതിനായി ഒരു പ്രത്യേക സ്യൂട്ട്‌കേസ് കൊണ്ടുപോകാറുണ്ടെന്ന് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഈ മാലിന്യം വിദേശ രാജ്യങ്ങളിൽ ഉപേക്ഷിക്കാതെ, പ്രത്യേകമായി സീൽ ചെയ്ത ബാഗുകളിൽ പായ്ക്ക് ചെയ്ത് മോസ്കോയിലേക്ക് തന്നെ തിരിച്ചയക്കുകയാണ് പതിവ്. ഇതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. ആരോഗ്യ വിവരങ്ങൾ ചോരാതിരിക്കാനാണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. മലവിസർജനം പരിശോധിച്ചാൽ ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ കണ്ടെത്താൻ സാധിക്കും.

ALSO READ: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം

കാൻസർ, പാർക്കിൻസൺസ് തുടങ്ങിയ പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, വിദേശ രഹസ്യാന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ മലവിസർജ്ജ്യം പരിശോധിച്ച് ആരോഗ്യപരമായ വിവരങ്ങൾ ചോർത്തുന്നത് തടയാനാണ് ഈ നടപടി.

കൂടാതെ, മോസ്കോയിൽ നിന്ന് പ്രത്യേകം കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളും, ഭക്ഷണത്തിൽ വിഷം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന മൊബൈൽ ഫുഡ് ലാബും ബോഡി ഡബിളുകളുമെല്ലാം പുടിന്റെ സുരക്ഷാനടപടികളിൽ ഉൾപ്പെടുന്നുണ്ട്.

ചരിത്രത്തിൽ ഇതാദ്യമായല്ല….

 

ഒരു രാജ്യത്തിന്റെ തലവന്റെ മലം പരിശോധനയക്ക് വിധേയമാക്കുക എന്ന ആശയം ഉദിക്കുന്നത് ഇതാദ്യമായല്ല. 1949ല്‍ ചൈനീസ് നേതാവ് മാവോ സെതുങ്ങിന്റെ മലം  മനഃശാസ്ത്രപരമായ പ്രൊഫൈല്‍ നിര്‍മിക്കുന്നതിനായി രഹസ്യ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു.

കൂടാതെ, ശീതകാല യുദ്ധ സമയത്ത് ബ്രിട്ടീഷ് ഏജന്റുമാര്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി സോവിയറ്റ് സൈനികര്‍ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് പേപ്പര്‍ പരിശോധിച്ചിരുന്നതായും ചരിത്രത്തിൽ പറയപ്പെടുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
FIA Sets Guinness Record : ന്യൂജേഴ്‌സിയിൽ1,383 പതാകകൾ കൊണ്ട് റെക്കോർഡിട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്
Dubai Road Safety Film Festival: ദുബായിൽ റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 30,000 ദിർഹം വരെ സമ്മാനം നേടാം
Iran-US Conflict: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ച് യു.എ.ഇ
Iran-US Conflict: യുഎഇ ജലാശയങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മിസൈല്‍ വര്‍ഷമുണ്ടാകും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
Etihad ‘Rail to Road’ Car Rental Service: എത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് ഇനി കാറുകൾ വാടകക്കെടുക്കാം; നിരക്കുകൾ അറിയു!
US-Iran Conflict: ഇറാനുമായി ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കൂ; ട്രംപിനോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ്‌
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്