ഇറാൻ്റെ ആണവശേഷി തകർത്തു, യുദ്ധം ഉടൻ അവസാനിക്കും; എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപ്

US Has Neutralized Iran's Nuclear Capabilities, War Ending Soon: Donald Trump: ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇറാൻ്റെ ആണവശക്തി ഇല്ലാതാക്കി. ഇറാൻ ആണവശക്തി കൈവരിച്ചിരുന്നുവെങ്കിൽ ലോകം ഇതുവരെ കാണാത്ത വലിയ പ്രതിസന്ധികൾ ഉണ്ടായേനെ. ഇപ്പോൾ ഇറാൻ വലിയ തകർച്ചയിലാണ്. ഈ യുദ്ധം വളരെ വേഗത്തിൽ തന്നെ അവസാനിക്കും, അതോടെ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നും ട്രംപ് പ്രതികരിച്ചു

ഇറാൻ്റെ ആണവശേഷി തകർത്തു, യുദ്ധം ഉടൻ അവസാനിക്കും; എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

08 Oct 2026 | 06:38 AM

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ താഴേക്ക് വരുമെന്നും യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആണവശക്തി അമേരിക്ക പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി ടെക്സസിലെ സാൻ അൻ്റോണിയോയിലേക്ക് പുറപ്പെടുന്നതിന് മുൻപായി വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുനതിൽ നിന്നും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക യുദ്ധത്തിലേക്ക് നീങ്ങിയതെന്ന് ട്രംപ് പറഞ്ഞു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇറാൻ്റെ ആണവശക്തി ഇല്ലാതാക്കി. ഇറാൻ ആണവശക്തി കൈവരിച്ചിരുന്നുവെങ്കിൽ ലോകം ഇതുവരെ കാണാത്ത വലിയ പ്രതിസന്ധികൾ ഉണ്ടായേനെ. ഇപ്പോൾ ഇറാൻ വലിയ തകർച്ചയിലാണ്. ഈ യുദ്ധം വളരെ വേഗത്തിൽ തന്നെ അവസാനിക്കും, അതോടെ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നും ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ഉപരോധവും യുദ്ധവും മൂലം സമ്പദ്‌വ്യവസ്ഥ തകർന്നതിനാൽ ഇറാൻ്റെ പെട്രോളിയം മന്ത്രി രാജിവെച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.

Also Read: ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങളും ഡ്രോണുകളും നഷ്ടപ്പെട്ടു, 3.3 ബില്യൺ ഡോളറിൻ്റെ വൻ നഷ്ടം

എന്നാൽ ട്രംപിൻ്റെ വാദങ്ങളെ ഇറാൻ പൂർണ്ണമായും തള്ളി. യുദ്ധം മൂലമാണ് പെട്രോളിയം മന്ത്രി രാജിവെച്ചതെന്ന വാദം അമേരിക്കയുടെ പരാജയം മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ വക്താവ് ഫാത്തിമ മൊഹാജെറാനി വ്യക്തമാക്കി. അതേസമയം, സ്വയം പ്രതിരോധിക്കാൻ രാജ്യം സദാ സന്നദ്ധമാണെങ്കിലും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ വിതരണത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഏഴ് ദിവസത്തെ സമാധാന കരാർ ഇറാൻ ഐക്യരാഷ്ട്രസഭയിൽ മുന്നോട്ടുവെച്ചിരുന്നെങ്കിലും ട്രംപ് അത് നിരസിക്കുകയായിരുന്നു.

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ ശേഷി വെട്ടിക്കുറയ്ക്കണമെന്ന് യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ആവശ്യപ്പെട്ടു. ആണവായുധങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എന്തിനാണ് 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ധനവില വർധനവ് അമേരിക്കൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാകുന്നത്.

English Summary

US President Donald Trump claimed the war with Iran will end quickly and oil prices will drop after neutralizing Tehran’s nuclear capabilities, while JD Vance demanded cuts to Iranian uranium enrichment.

Loading...
Unable to load recommendations.
Follow Us
Related Stories
Houthi Attack: സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസം; വർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കുടുംബത്തെ കൊണ്ടുവരാം
യു.എ.ഇ മലയാളികൾ വേഗം മെസ്സേജ് ബോക്സ് പരിശോധിക്കൂ! സൗജന്യ ഡാറ്റയുമായി ഇത്തിസലാത്ത്; ഓഫർ ഒക്ടോബർ 12 വരെ
Nobel Chemistry Prize 2026: തന്മാത്രകളുടെ രഹസ്യം തേടിയുള്ള യാത്ര; രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും
ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങളും ഡ്രോണുകളും നഷ്ടപ്പെട്ടു, 3.3 ബില്യൺ ഡോളറിൻ്റെ വൻ നഷ്ടം
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നിന സമാധാന ഫോർമുലയുമായി ഇന്ത്യ; മികച്ച പദ്ധതിയെന്ന് ഉക്രെയ്ൻ
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല