AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

West Asia Conflict: ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം

Indian Flagged Merchant Ship Attacked On Oman: സൊമാലിയയിൽ നിന്ന് യുഎഇയിലെ ഷാർജയിലേക്ക് പോവുകയായിരുന്ന ‘ഹാജി അലി’ എന്ന ഇന്ത്യൻ കപ്പലിനാണ് ബുധനാഴ്ച പുലർച്ചെ ഒമാൻ കടലിൽ വച്ച് ആക്രമണത്തിനിരയായി. തടികൊണ്ടുള്ള കപ്പലിൽ തീപിടിച്ച് പിന്നീട് മുങ്ങുകയായിരുന്നുവെന്ന് കപ്പൽ, തുറമുഖ, ജലഗതാഗത മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി മുകേഷ് മംഗൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

West Asia Conflict: ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 15 May 2026 | 07:40 AM

ഒമാൻ: സംഘർഷം തുടരുന്ന ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ കടന്നുപോയതായി റിപ്പോർട്ട്. ഇന്ത്യൻ പതാകയുള്ള കപ്പൽ ഒമാൻ തീരത്തുവച്ച് ആക്രമണത്തിനിരയായി. ആക്രമണത്തിന് ഇരയായ കപ്പൽ മുങ്ങിയതായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. സൊമാലിയയിൽ നിന്ന് യുഎഇയിലെ ഷാർജയിലേക്ക് പോവുകയായിരുന്ന ‘ഹാജി അലി’ എന്ന ഇന്ത്യൻ കപ്പലിനാണ് ബുധനാഴ്ച പുലർച്ചെ ഒമാൻ കടലിൽ വച്ച് ആക്രമണത്തിനിരയായി. തടികൊണ്ടുള്ള കപ്പലിൽ തീപിടിച്ച് പിന്നീട് മുങ്ങുകയായിരുന്നുവെന്ന് കപ്പൽ, തുറമുഖ, ജലഗതാഗത മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി മുകേഷ് മംഗൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ദിബ്ബ തുറമുഖത്ത് എത്തിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ പ്രാദേശിക അധികൃതരുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ജീവനക്കാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ നടപടികളും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഒമാൻ സുൽത്താനേറ്റ് അധികൃതർ, ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട സമുദ്ര ഏജൻസികൾ എന്നിവരുമായി ഇന്ത്യൻ സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. 57 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള യന്ത്രവൽകൃത പായ്ക്കപ്പലാണ് ആക്രമണത്തെ തുടർന്ന് മുങ്ങിയത്. നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരത്തിന് ഉപയോഗിക്കുന്ന പരമ്പരാഗത തടിക്കപ്പലുകളാണ് ഇന്ത്യൻ ധൗകകൾ.

ALSO READ: ട്രംപ് ചൈനയിലേക്ക്, ഷി ജിന്‍പിങുമായി കൂടിക്കാഴ്ച; ഏഷ്യന്‍ വിപണികള്‍ കനത്ത നഷ്ടത്തില്‍

രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്

അതേസമയം, ഇന്ത്യയിലേക്ക് മേയ് 13ന് ‘സിമി’ എന്ന എൽപിജി ടാങ്കറും വ്യാഴാഴ്ച ‘എൻവി സൺഷൈൻ’ എന്ന കപ്പലും ഹോർമുസ് സുരക്ഷിതമായി കടന്നു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിക്കും ശേഷം രണ്ട് മാസത്തിലേറെയായി കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. എന്നാൽ ഇതു വഴി കടന്നുപോയ ഇന്ത്യൻ കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കടലിടുക്ക് കടന്നിരിക്കുന്നത്.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ദിവസം തന്നെയാണ് കപ്പലുകൾ കടലിടുക്ക് കടന്നത്. ഗൾഫ് ഓഫ് ഒമാനിൽ നിന്ന് വന്ന സിമി എന്ന പേരിലുള്ള കപ്പൽ ട്രാൻസ്പോണ്ടർ ഓഫ് ചെയ്ത ശേഷമാണ് ഹോർമുസ് കടലിടുക്ക് കടന്നത്. യുഎഇയിലെ റുവൈസ് റിഫൈനറിയിൽ നിന്നാണ് ‘എൻവി സൺഷൈൻ’എൽപിജി ലോഡ് ചെയ്ത എത്തിയത്. ഇത് ഇറാനിലെ ലാരക് ദ്വീപിനു കിഴക്ക് ലൊക്കേഷൻ നൽകിയശേഷം സിഗ്നൽ ഓഫ് ചെയ്തു മണിക്കൂറുകൾക്കകമാണ് കടലിടുക്ക് കടന്നത്.

19,965 ടൺ എൽപിജിയുമായി വരുന്ന മാർഷൽ ഐലൻഡ്സ് പതാകയുള്ള ‘സിമി’ ശനിയാഴ്ച (നാളെ) ഗുജറാത്തിലെ കാണ്ട്‌ലയിൽ എത്തിച്ചേരും. 46,427 ടൺ എൽപിജിയുമായിട്ടാണ് വരുന്ന വിയറ്റ്നാം പതാകയുള്ള ‘എൻവി സൺഷൈൻ’ എത്തുന്നത്. ഇത് തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും. രണ്ട് കപ്പലുകളിലെയും ചരക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേതാണ്. മാർച്ച് ആദ്യം മുതൽ 12 എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടെ 13 ഇന്ത്യൻ പതാകയുള്ള കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്നിരിക്കുന്നത്.

English Summary:

The ongoing conflict in West Asia, with the Ministry of External Affairs (MEA) confirming a missile strike on an Indian vessel at Oman shore. Amid strikes 13 Indian ships are crosses through Hormuz.

Follow Us