North Korea : സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം; വിദേശ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയ

North Korea Opened Doors For Foreign Tourists: അടുത്തിടെ നോര്‍ത്ത്‌ കൊറിയ സന്ദര്‍ശിച്ച ആദ്യ വിദേശസംഘം റഷ്യയില്‍ നിന്നായിരുന്നു. 2024 ഫെബ്രുവരിയിൽ 100 റഷ്യൻ വിനോദസഞ്ചാരികള്‍ നോര്‍ത്ത്‌ കൊറിയ സന്ദര്‍ശിച്ചിരുന്നെന്ന്‌ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2024ല്‍ 880 റഷ്യക്കാര്‍ ഉത്തര കൊറിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്

North Korea : സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം; വിദേശ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയ

ഉത്തര കൊറിയന്‍ തലസ്ഥാനം പ്യോങ്യാങ്‌

Published: 

02 Mar 2025 | 07:57 AM

വിദേശ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തരകൊറിയ. സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിദേശ കറന്‍സിയടക്കം രാജ്യത്ത് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദേശ വിനോദസഞ്ചാരികളെ ഉത്തര കൊറിയ സ്വാഗതം ചെയ്യുന്നത്. കൊവിഡ് മഹാമാരി സമയത്താണ് രാജ്യത്തിന്റെ ഭരണാധികാരി കിം ജോങ് ഉന്‍ അതിര്‍ത്തികള്‍ അടയ്ക്കാനും, വിനോദസഞ്ചാരികളെ വിലക്കാനും തീരുമാനിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഉത്തര കൊറിയ സന്ദര്‍ശിക്കാമെങ്കിലും ചില നിയന്ത്രണങ്ങള്‍ ബാധകമാണ്. സഞ്ചരിക്കേണ്ടത് പ്രാദേശിക ഗൈഡുകള്‍ക്കൊപ്പമാകണം, സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ ചിത്രം പകര്‍ത്തരുത് തുടങ്ങിയവയാണ് നിയന്ത്രണങ്ങളെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക വിപണികളിലടക്കം നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് ഉത്തര കൊറിയ കടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണിൽ ഉത്തരകൊറിയ കിഴക്കൻ തീരത്ത് ഒരു വലിയ ടൂറിസം കേന്ദ്രം തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ ഉത്തര കൊറിയ സന്ദര്‍ശിച്ച ആദ്യ വിദേശസംഘം റഷ്യയില്‍ നിന്നായിരുന്നു. 2024 ഫെബ്രുവരിയിൽ 100 റഷ്യൻ വിനോദസഞ്ചാരികള്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നെന്ന്‌ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 880 റഷ്യക്കാര്‍ ഉത്തര കൊറിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Read Also : Tiangong: ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പാകിസ്ഥാന്‍ സ്വദേശിയും; ടിയാന്‍ഗോങിലേക്ക് പോകുന്ന ആദ്യ വിദേശി

കൊവിഡ് മഹാമാരിക്ക് മുമ്പ് ചൈനയില്‍ നിന്നാണ് ഉത്തര കൊറിയയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്നത്. രാജ്യത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ ഏകദേശം 90 ശതമാനം പേരും ചൈനയില്‍ നിന്നായിരുന്നു. ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്, ഹോങ്കോംഗ്, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഉത്തര കൊറിയയില്‍ സഞ്ചാരികള്‍ എത്താറുണ്ടായിരുന്നു.

ദക്ഷിണ കൊറിയക്കാര്‍ക്ക് പ്രവേശനവിലക്കുണ്ട്. അമേരിക്കൻ വിദ്യാർത്ഥിയായ ഓട്ടോ വാംബിയറിന്റെ മരണത്തെത്തുടർന്ന് 2017 മുതൽ തങ്ങളുടെ പൗരന്മാർ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യുന്നത് യുഎസ് വിലക്കിയിട്ടുണ്ട്.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി