AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രതിമാസം 80,000 രൂപ എസ്ഐപി; 60-ാം വയസിൽ 8.7 കോടി രൂപ നേടാൻ ഈ പ്ലാൻ

SIP Investment: 80,000 Monthly Could Grow to 8.7 Crore in 15 Years: മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിച്ചാല്‍ മാത്രം പോരാ, ഇടയ്ക്കിടെ നിക്ഷേപം വിലയിരുത്തുകയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും വേണം. വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിക്ഷേപത്തിന് ഇത് ഏറെ പ്രധാനമാണ്.

പ്രതിമാസം 80,000 രൂപ എസ്ഐപി; 60-ാം വയസിൽ 8.7 കോടി രൂപ നേടാൻ ഈ പ്ലാൻ
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Getty Images
Shiji M K
Shiji M K | Published: 23 Sep 2026 | 01:04 PM

വിരമിക്കലിന് ശേഷം എങ്ങനെ ജീവിക്കും, ആശുപത്രി ചെലവ്, വീട്ടിലെ ആവശ്യങ്ങള്‍ എന്നിവയ്ക്കായെല്ലാം എങ്ങനെ പണം കണ്ടെത്തും തുടങ്ങിയ സംശയങ്ങളും ആവലാതികളുമാണ് ഭൂരിഭാഗം ആളുകള്‍ക്കും. ജോലിയും ആരോഗ്യവുമുള്ളപ്പോള്‍ കൃത്യമായി എല്ലാ മാസവും ഏതെങ്കിലും പദ്ധതിയില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം അടിപൊളിയായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ പണം വളര്‍ത്തിയെടുക്കാന്‍ പോകുന്നൊരാളാണ് നിങ്ങളെങ്കില്‍ പരീക്ഷിക്കാവുന്ന മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍.

എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിച്ചാല്‍ മാത്രം പോരാ, ഇടയ്ക്കിടെ നിക്ഷേപം വിലയിരുത്തുകയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും വേണം. വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിക്ഷേപത്തിന് ഇത് ഏറെ പ്രധാനമാണ്. 45 വയസുള്ള ഒരു ശമ്പളക്കാരന് 60-ാം വയസില്‍ വിരമിക്കാനും നിലവിലെ ജീവിതശൈലി നിലനിര്‍ത്തിക്കൊണ്ട് പോകാനും എങ്ങനെ പണം നിക്ഷേപിക്കണമെന്ന് നോക്കിയാലോ?

80,000 രൂപയുടെ എസ്‌ഐപി

നിലവില്‍ 45 വയസുള്ള ഒരു നിക്ഷേപകന്‍ 60ാം വയസില്‍ വിരമിക്കാന്‍ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്. ഇയാള്‍ ഇപ്പോള്‍ പ്രതിമാസം 80,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നുണ്ട്. അതോടൊപ്പം ഓരോ വര്‍ഷവും എസ്‌ഐപി തുക 10 ശതമാനം വീതം വര്‍ധിപ്പിച്ചാല്‍ നിക്ഷേപത്തിന്റെ വ്യാപ്തി കാലക്രമേണ ഗണ്യമായി ഉയരും. കൂട്ടുപലിശയുടെ നേട്ടവും ഇതോടൊപ്പം ലഭിക്കുന്നതോടെ 15 വര്‍ഷത്തെ കാലയളവില്‍ വലിയൊരു തുക തന്നെ സമാഹരിക്കാന്‍ സാധിക്കും.

12 ശതമാനം ശരാശരി വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ ഏകദേശം 8.7 കോടി രൂപ നിങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ വിപണിയിലെ ലാഭത്തിനും നഷ്ടത്തിനും അനുസരിച്ച് ഈ തുകയില്‍ മാറ്റം സംഭവിച്ചേക്കാം.

Also Read: എസ്ഐപി നിക്ഷേപം പാളാതിരിക്കാൻ ശ്രദ്ധിക്കാം; ഈ 5 കാര്യങ്ങൾ മറക്കരുത്

വിരമിക്കുമ്പോള്‍ പ്രതിമാസ വരുമാനം

8.7 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് പ്രതിവര്‍ഷം നാല് ശതമാനം പിന്‍വലിക്കുന്ന രീതിയാണ് പരിഗണിക്കുന്നതെങ്കില്‍, നികുതിക്ക് മുമ്പ് പ്രതിമാസം ഏകദേശം 2.9 ലക്ഷം രൂപ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് പുറമെ നിക്ഷേപകന് 60ാം വയസില്‍ പ്രതിമാസം ഏകദേശം 2 ലക്ഷം രൂപ പെന്‍ഷന്‍ ലഭിച്ചേക്കാം. 65ാം വയസില്‍ 35,000 രൂപയുടെ അധിക പെന്‍ഷനും ലഭിക്കുന്നതാണ്.

എസ്‌ഐപി തുക കൂട്ടാം

പ്രതിമാസം 80,000 രൂപയില്‍ നിക്ഷേപം നിര്‍ത്താതെ വരുമാനം കൂടുന്നതിനനുസരിച്ച് എസ്‌ഐപി തുകയും വര്‍ധിപ്പിക്കുന്നത് ദീര്‍ഘകാല സമ്പാദ്യം ഉയര്‍ത്താന്‍ സഹായിക്കും. വര്‍ഷംതോറും 10 ശതമാനം വീതം നിക്ഷേപം വര്‍ധിപ്പിക്കുന്ന രീതി പ്രയോഗിക്കാവുന്നതാണ്.

English Summary

Investing 80,000 every month through SIP and increasing the contribution by 10% annually could potentially build a corpus of around 8.7 crore over 15 years, assuming a 12% annual return. The calculation is illustrative and actual mutual fund returns may vary.

Follow Us