8th Pay Commission: ജനുവരി 1 മുതലുള്ള ശമ്പള കുടിശ്ശിക എത്ര കിട്ടും? ജീവനക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
8th Pay Commission Arrears Calculator: 2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. തുടർന്ന് ശുപാർശ സമർപ്പിക്കാൻ 18 മാസത്തെ കാലാവധിയും നൽകി. ഈ സമയപരിധി കണക്കിലെടുക്കുമ്പോൾ 2027 പകുതിയോടെ മാത്രമേ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണം നടപ്പിലാക്കുമ്പോൾ, 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ നൽകുമോ, എന്ന ചോദ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.
എട്ടാം ശമ്പള പരിഷ്കരണം കാത്തിരിക്കുന്ന രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രധാന സംശയമാണ്, മുൻകാല പ്രാബല്യം ഉണ്ടാവുമോ എന്നത്. 2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. തുടർന്ന് ശുപാർശ സമർപ്പിക്കാൻ 18 മാസത്തെ കാലാവധിയും നൽകി. ഈ സമയപരിധി കണക്കിലെടുക്കുമ്പോൾ 2027 പകുതിയോടെ മാത്രമേ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണം നടപ്പിലാക്കുമ്പോൾ, 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ നൽകുമോ, എന്ന ചോദ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.
കുടിശ്ശിക ലഭിക്കുമോ?
റിപ്പോർട്ടുകൾ പ്രകാരം, മുൻകാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ശമ്പള കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പഠിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കാൻ സമയമെടുത്താലും ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ല. 2026 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയായി ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് എത്തും.
കുടിശ്ശിക തുക കണക്കാക്കുന്നത് എങ്ങനെ?
പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുന:ക്രമീകരിക്കും. ഫിറ്റ്മെന്റ് ഫാക്ടറും ഡിഎയുമാണ് കുടിശ്ശിക കണക്കാക്കുന്നതിൽ നിർണായകമാകുന്നത്. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നതിനായി നിശ്ചിത ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിക്കും. നിലവിലുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുകയും, പുതിയ ഡി.എ 0% എന്ന നിരക്കിൽ വീണ്ടും പുനരാരംഭിക്കുകയും ചെയ്യുമെന്നാണ് വിവരം.
ALSO READ: കേന്ദ്ര ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന? ജനുവരി മുതല്‍ എത്ര രൂപ അധികം ലഭിക്കും
ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ വൈകുന്ന ഓരോ മാസവും കുടിശ്ശിക തുക വർദ്ധിച്ചുകൊണ്ടിരിക്കും. അതിനാൽ, പുതിയ ശമ്പള കമ്മീഷൻ ഉത്തരവ് ഇറങ്ങുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻതുക ഒറ്റത്തവണയായി കുടിശ്ശിക ഇനത്തിൽ ലഭിക്കും.
പ്രതിമാസ കുടിശ്ശിക = പുതുക്കിയ പ്രതിമാസ ശമ്പളം – നിലവിൽ ലഭിച്ച ശമ്പളം
7-ാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ച 2026 ജനുവരി 1 മുതലാണ് പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നത്. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം 18,000 രൂപയും ക്ഷാമബത്ത 125 ശതമാനവുമാണെങ്കിൽ ആകെ ശമ്പളം അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്ത് പ്രതിമാസം 40,500 രൂപയാകും. ഫിറ്റ്മെന്ഫ് ഫാക്ടർ 2.57 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 46,260 രൂപയായി മാറും. ഇതിൽ ഡിഎ ലയിപ്പിക്കുകയും പുതിയ ഡിഎ പൂജ്യം ശതമാനത്തിൽ നിന്ന് ആരംഭിക്കുകയും ചെയ്യും. അതായത്, പുതുക്കിയ ആകെ ശമ്പളം 46,260 46,260 രൂപയായിരിക്കും. ഇതുവഴി പ്രതിമാസം 5,760 രൂപ കുടിശ്ശികയായി ലഭിച്ചേക്കും.
ശമ്പള പരിഷ്കരണം എന്ന്?
2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്. കമ്മീഷന്റെ കാലാവധി 18 മാസമാണ്. രാജ്യവ്യാപകമായുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് 2027 മെയ്-ജൂൺ മാസത്തോടെ സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവും ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിലും യോഗങ്ങൾ നടക്കുന്നുണ്ട്. ഈ യോഗങ്ങളിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിനിധികൾ ശമ്പള പരിഷ്കരണം, ഫിറ്റ്മെന്റ് ഫാക്ടർ, ഡിഎ, വീട്ടുവാടക അലവൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും കമ്മീഷനെ അറിയിക്കും. ഇവയെല്ലാം ശ്രദ്ധയോടെ പഠിച്ചശേഷമാകും അന്തിമ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് കൈമാറുന്നത്.
English Summary:
The 8th Pay Commission is expected to recommend revised salaries and allowances for Central Government employees by around mid-2027, but the revised pay may be given retrospective effect from January 1, 2026. If this date is approved, employees could receive arrears covering the gap between their existing salary and the revised entitlement for every month until implementation.