AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA hike 2027: കേന്ദ്ര ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന? ജനുവരി മുതല്‍ എത്ര രൂപ അധികം ലഭിക്കും

Central Employees Salary Hike DA May Reach 67% in January 2027: 2026 ഓഗസ്റ്റിലെ വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചിക 1.2 പോയിന്റ് ഉയര്‍ന്ന് 154.4 ആയി. ഈ കണക്കിന്റെ അടിസ്ഥാനത്തിലുള്ള സൂചനാ കണക്കുപ്രകാരം 2027 ജനുവരിയിലെ ക്ഷാമബത്തയും ക്ഷാമാശ്വാസവും ഏകദേശം 65.03 ശതമാനം ആകും.

DA hike 2027: കേന്ദ്ര ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന? ജനുവരി മുതല്‍ എത്ര രൂപ അധികം ലഭിക്കും
പ്രതീകാത്മക ചിത്രം Image Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 04 Oct 2026 | 11:21 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടുത്ത വര്‍ഷം വീണ്ടും ആശ്വാസ വാര്‍ത്ത എത്തിയേക്കും. 2027 ജനുവരി മുതല്‍ കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും 67 ശതമാനമായി ഉയരാന്‍ സാധ്യത. വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചികയിലെ ഏറ്റവും പുതിയ കണക്കുകളാണ് ഇതിന് പിന്നില്‍.

എന്നാല്‍ 67 ശതമാനം എന്നത് നിലവില്‍ അന്തിമമായി പ്രഖ്യാപിച്ച നിരക്കല്ല. 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വിലസൂചിക കണക്കുകള്‍ കൂടി പുറത്തുവന്നതിന് ശേഷമായിരിക്കും ജനുവരി മാസത്തെ യഥാര്‍ഥ നിരക്ക് വ്യക്തമാകുക.

ഓഗസ്റ്റിലെ വിലസൂചിക ഉയര്‍ന്നു

2026 ഓഗസ്റ്റിലെ വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചിക 1.2 പോയിന്റ് ഉയര്‍ന്ന് 154.4 ആയി. ഈ കണക്കിന്റെ അടിസ്ഥാനത്തിലുള്ള സൂചനാ കണക്കുപ്രകാരം 2027 ജനുവരിയിലെ ക്ഷാമബത്തയും ക്ഷാമാശ്വാസവും ഏകദേശം 65.03 ശതമാനം ആകും. തുടര്‍ന്നുള്ള മാസങ്ങളിലും ഓഗസ്റ്റിലെ വിലസൂചിക നില തന്നെ തുടരുകയാണെങ്കില്‍ നിരക്ക് വീണ്ടും ഉയരും. നവംബറോടെ ഇത് ഏകദേശം 66.91 ശതമാനം വരെ എത്താമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജനുവരി 2027 മുതല്‍ ക്ഷാമബത്ത 67 ശതമാനമായി ഉയരാനുള്ള സാധ്യതയാണുള്ളത്.

30,000 അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് എത്ര അധികം?

നിലവിലെ കണക്കനുസരിച്ച് 2026 ജൂലൈ മുതലുള്ള ക്ഷാമബത്ത 63 ശതമാനമാണ്. ഇത് 2027 ജനുവരിയില്‍ 67 ശതമാനമായി ഉയര്‍ന്നാല്‍ നാല് ശതമാനം പോയിന്റിന്റെ വര്‍ധനയാകും.

Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വൈകിയാൽ ജീവനക്കാർക്ക് എത്ര നഷ്ടം? കണക്കുകൾ ഇങ്ങനെ

അടിസ്ഥാന ശമ്പളത്തിനനുസരിച്ച് ലഭിക്കാവുന്ന അധിക തുക ഇങ്ങനെ

  • 30,000 അടിസ്ഥാന ശമ്പളം: മാസം 1,200 അധികം
  • 40,000 അടിസ്ഥാന ശമ്പളം: മാസം 1,600 അധികം
  • 50,000 അടിസ്ഥാന ശമ്പളം: മാസം 2,000 അധികം

അതായത് അടിസ്ഥാന ശമ്പളം കൂടുന്നതിനനുസരിച്ച് ക്ഷാമബത്തയില്‍ ലഭിക്കുന്ന അധിക തുകയും വര്‍ധിക്കും.

അന്തിമ തീരുമാനം എപ്പോള്‍?

ജനുവരി 2027ലെ ക്ഷാമബത്ത നിരക്ക് ഇപ്പോള്‍ ഉറപ്പായിട്ടില്ല. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളിലെ വിലസൂചിക കണക്കുകളാണ് അന്തിമ കണക്കില്‍ നിര്‍ണായകമാകുക. ഈ കണക്കുകള്‍ ലഭിച്ചതിന് ശേഷം നിലവിലുള്ള നിശ്ചിത രീതിയനുസരിച്ച് പുതിയ നിരക്ക് കണക്കാക്കും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

English Summary

Central government employees may see a higher salary from January 2027 if the dearness allowance rises to 67%. Based on the latest price index data, the proposed increase could add 1,200 per month for employees with a basic pay of 30,000.

Follow Us