AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: കേന്ദ്രത്തെ കാത്തുനിന്നില്ല, എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് ഈ സംസ്ഥാനം, ജീവനക്കാർക്ക് കിട്ടുന്നത്….

8th Pay Commission Update: മൂന്നംഗ പാനൽ 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. 2026 ജനുവരിയിൽ പാനൽ രൂപീകരിച്ചതോടെ, പുതുക്കിയ ശമ്പള സ്കെയിലുകളും പെൻഷനുകളും 2027 അവസാനത്തിലോ 2028 ആദ്യത്തിലോ നടപ്പിലാക്കിയേക്കാം.

8th Pay Commission: കേന്ദ്രത്തെ കാത്തുനിന്നില്ല, എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് ഈ സംസ്ഥാനം, ജീവനക്കാർക്ക് കിട്ടുന്നത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 06 Jan 2026 | 06:21 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതിന് പിന്നാലെ, സംസ്ഥാനത്ത് എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി അസം. പുതുവർഷ ദിനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ഏകദേശം 7 ലക്ഷം ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനുമാണ് പരിഷ്കരിക്കപ്പെടുന്നത്.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുഭാഷ് ദാസ് അധ്യക്ഷനായ സമിതിയാണ് കമ്മീഷനെ നയിക്കുന്നത്. മൂന്നംഗ പാനൽ 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. 2026 ജനുവരിയിൽ പാനൽ രൂപീകരിച്ചതോടെ, പുതുക്കിയ ശമ്പള സ്കെയിലുകളും പെൻഷനുകളും 2027 അവസാനത്തിലോ 2028 ആദ്യത്തിലോ നടപ്പിലാക്കിയേക്കാം. കുടിശ്ശിക 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാൻ സാധ്യതയുണ്ട്.

 

കേന്ദ്രത്തിന് മുമ്പേ നടപ്പിലാകുമോ?

 

അസം സർക്കാർ നടപടികൾ വേഗത്തിലാക്കിയെങ്കിലും, കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയതിന് ശേഷം മാത്രമേ സാധാരണയായി സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കാറുള്ളൂ. അതിനാൽ കേന്ദ്രത്തിന് മുൻപേ ജീവനക്കാരുടെ കൈയിൽ പണമെത്താൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ALSO READ: ഡിഎ 74 ശതമാനം! സർക്കാർ ജീവനക്കാർക്ക് ഇനിയെന്ത് വേണം?

സാധാരണയായി കേന്ദ്രം കമ്മീഷനെ നിയോഗിച്ച് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനങ്ങൾ ഇത്തരം നടപടികളിലേക്ക് കടക്കാറുള്ളത്. എന്നാൽ ഇത്തവണ കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ തന്നെ അസം കമ്മീഷനെ പ്രഖ്യാപിച്ചത് ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സർക്കാരിന്റെ വലിയൊരു നീക്കമായി കാണപ്പെടുന്നു.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കമ്മീഷന്റെ പ്രഖ്യാപനം വരുന്നത്. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാരും സമാനമായ ശമ്പള പരിഷ്കരണ നടപടികൾക്കായി കാത്തിരിക്കുകയാണ്.