8th Pay Commission: സർക്കാർ ജീവനക്കാർക്ക് ലോട്ടറിയോ? വീടിന് 75 ലക്ഷം രൂപ വരെ, പലിശ വെറും 5 ശതമാനം

8th Pay Commission Update: വീട് നിർമ്മാണത്തിനായുള്ള മുൻകൂർ തുക കൂട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് ഉൾപ്പെടെയുള്ള സംഘടനകൾ കമ്മീഷന് സമർപ്പിച്ച കത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 

8th Pay Commission: സർക്കാർ ജീവനക്കാർക്ക് ലോട്ടറിയോ? വീടിന് 75 ലക്ഷം രൂപ വരെ, പലിശ വെറും 5 ശതമാനം

പ്രതീകാത്മക ചിത്രം

Published: 

06 Mar 2026 | 03:50 PM

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിക്കവെ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. പുതിയ ശമ്പളകമ്മീഷന് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾ ഉയർത്തി ജീവനക്കാരുടെ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വീട് നിർമ്മാണത്തിനായുള്ള മുൻകൂർ തുക കൂട്ടണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് ഉൾപ്പെടെയുള്ള സംഘടനകൾ കമ്മീഷന് സമർപ്പിച്ച കത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

വീട് നിർമ്മാണത്തിനായുള്ള മുൻകൂർ തുക (House Building Advance – HBA) വർദ്ധിപ്പിക്കണമെന്നും പലിശ നിരക്ക് കുറയ്ക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. നിലവിൽ അഡ്വാൻസ് തുക 25 ലക്ഷം രൂപയാണ്. ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച ഈ തുക ഇന്നത്തെ കാലത്ത് ഒരു വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ പര്യാപ്തമല്ലെന്നാണ് ജീവനക്കാരുടെ പക്ഷം.  ഇത് അംഗീകരിച്ചാൽ, ജീവനക്കാർക്ക് HBA പരിധികളിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.

 

പ്രധാന നിർദേശങ്ങൾ എന്തെല്ലാം?

 

മുൻകൂർ തുക 75 ലക്ഷം: ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പരിധി 75 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. നിലവിൽ ഇത് 25 ലക്ഷം രൂപയാണ്. ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും ഗണ്യമായി വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് അഡ്വാൻസ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്.

ALSO READ: മെഡിക്കൽ അലവൻസ് കൂടും, ജീവനക്കാരുടെ ആവശ്യം ഇങ്ങനെ…

പലിശ നിരക്ക്: ഭവന വായ്പയുടെ പലിശ നിരക്ക് 5 ശതമാനമായി നിജപ്പെടുത്തണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.

ശമ്പളത്തിന്റെ 60 മടങ്ങ്: ഒരാളുടെ മാസ ശമ്പളത്തിന്റെ 60 മടങ്ങ് വരെ വായ്പയായി അനുവദിക്കണമെന്നും, എന്നാൽ ഇത് പരമാവധി 75 ലക്ഷം രൂപയിൽ കൂടാൻ പാടില്ലെന്നും നിർദ്ദേശത്തിലുണ്ട്.

സർവീസ് കാലാവധി: നിലവിൽ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇത് രണ്ട് വർഷമായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ, അഡ്വാൻസ് തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണമെന്നും നിർദേശമുണ്ട്.

Loading...
Unable to load recommendations.
Follow Us
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ