AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ക്ഷാമബത്ത 3% ഉയർന്നേക്കും, ഡിഎ വർധനവ് ഈ ആഴ്ചയിലോ?

DA Hike for Central Government Employees: ഓരോ വർഷവും രണ്ട് തവണയാണ് (ജനുവരി, ജൂലൈ മാസങ്ങളിൽ) കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പുതുക്കാറുള്ളത്. എന്നാൽ ഇതിന്റെ പ്രഖ്യാപനങ്ങൾ സാധാരണയായി ഏതാനും മാസങ്ങൾ വൈകിയാണ് നടക്കാറുള്ളത്. 2023-ൽ ജൂലൈ മുതലുള്ള ഡിഎ വർധനവ് (4%) ഒക്ടോബർ 18-നാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്.

8th Pay Commission: ക്ഷാമബത്ത 3% ഉയർന്നേക്കും, ഡിഎ വർധനവ് ഈ ആഴ്ചയിലോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 30 Sep 2026 | 12:53 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടി മാസങ്ങളായിട്ട് കാത്തിരിക്കുകയാണ്. എന്നാൽ ശമ്പള പരിഷ്കരണം നടപ്പിലാകാൻ അടുത്ത വർഷം മെയ് വരെ സമയമെടുത്തേക്കും. ഇപ്പോഴിതാ, ജീവനക്കാർക്ക് ആശ്വാസമായി ഡിഎ വർദ്ധനവ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരും പെൻഷൻകാരും അവരുടെ ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിലെ അടുത്ത വർധനവിനായുള്ള കാത്തിരിപ്പിലാണ്.

ക്ഷാമബത്ത എത്ര കൂടും?

ലേബർ ബ്യൂറോ 2026 ജൂണിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) ഡാറ്റ പുറത്തുവിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും, കേന്ദ്ര സർക്കാർ ജീവനക്കാർ ഇപ്പോഴും ധനമന്ത്രാലയം അടുത്ത ഡിഎ) വർദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ പ്രകാരം , ഡിഎ 3% വർദ്ധിക്കുമെന്നും മൊത്തം അലവൻസ് 63% ആകുമെന്നുമാണ് റിപ്പോർട്ട്.

ഡിഎ വർദ്ധനവ് എന്ന്?

ഓരോ വർഷവും രണ്ട് തവണയാണ് (ജനുവരി, ജൂലൈ മാസങ്ങളിൽ) കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പുതുക്കാറുള്ളത്. എന്നാൽ ഇതിന്റെ പ്രഖ്യാപനങ്ങൾ സാധാരണയായി ഏതാനും മാസങ്ങൾ വൈകിയാണ് നടക്കാറുള്ളത്. 2023-ൽ ജൂലൈ മുതലുള്ള ഡിഎ വർധനവ് (4%) ഒക്ടോബർ 18-നാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്.

ALSO READ: ജഡ്ജിമാർക്കുള്ള ആനുകൂല്യം സർക്കാർ ജീവനക്കാർക്കും; പെൻഷൻ തുകയിൽ വൻ മാറ്റമോ?

ഈ വർഷം വരുന്ന ദീപാവലി, ദസറ ഉത്സവ സീസണുകൾക്ക് മുന്നോടിയായി ഈ ആഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇടി വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് (സിസിജിഇഡബ്ല്യു) സെക്രട്ടറി ജനറൽ എംഎസ് വെങ്കടേശൻ, ധനകാര്യ മന്ത്രാലയത്തോട് ഈ പ്രക്രിയ വേഗത്തിലാക്കാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.  ഒക്ടോബർ ആദ്യ ആഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം.

കണക്കുകൂട്ടൽ രീതി

ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI-IW) ഡാറ്റ അടിസ്ഥാനമാക്കിയാണ് ഡിഎ വർധനവ് നിർണ്ണയിക്കുന്നത്. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12 മാസത്തെ ശരാശരി കണക്കാക്കിയാണ് ഇത്തവണ 3% വർധനവിന് വഴിയൊരുങ്ങിയിരിക്കുന്നത്. സർക്കാർ ഈ പ്രഖ്യാപനം നടത്തുന്നതോടെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

DA% = [(കഴിഞ്ഞ 12 മാസത്തെ AICPI യുടെ ശരാശരി – 261.42)/261.42] x 100

കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI-IW 148.51 ആണ്. മുകളിൽ പറഞ്ഞ ഫോർമുല ഉപയോഗിച്ച് കണക്കാക്കിയാൽ, ഈ വർഷം ഡിഎ 3.6% ആകും വർധിക്കുന്നത്. ദശാംശ സഖ്യ ഒഴിവാക്കുന്നതോടെ പുതിയ ഡിഎ 63 ശതമാനമാകും.

English Summary:

Central government employees are awaiting the next Dearness Allowance hike, with the latest inflation data indicating a possible 3% increase, which would take the DA from the current 60% to 63% of basic pay.

Follow Us