8th Pay Commission: ശമ്പള കമ്മീഷൻ ഇപ്പോഴൊന്നും ഇല്ല? സർക്കാർ ജീവനക്കാർക്ക് 3.8 ലക്ഷം രൂപയുടെ നഷ്ടം!
8th Pay Commission Updates: കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം റിപ്പോർട്ട് നടപ്പിലാക്കാൻ വീണ്ടും മാസങ്ങൾ എടുത്തേക്കാം. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് വൈകും തോറും ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്.
എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജീവനക്കാരും പെൻഷൻകാരും. കമ്മീഷൻ രൂപീകരിച്ച് നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം റിപ്പോർട്ട് നടപ്പിലാക്കാൻ വീണ്ടും മാസങ്ങൾ എടുത്തേക്കാം. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് വൈകും തോറും ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും ‘വീട്ടുവാടക അലവൻസ്’ (HRA) വഴിയാണ് ജീവനക്കാർക്ക് ഈ നഷ്ടം സംഭവിക്കുന്നത്.
2025 ഡിസംബർ 31-ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കും. അതായത്, ജനുവരി ഒന്നിന് പുതിയ കമ്മീഷൻ പ്രാബല്യത്തിൽ വരണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഉറപ്പില്ല. അത്തരത്തിൽ വൈകിയാൽ ജീവനക്കാർക്ക് കുടിശ്ശിക (Arrears) ലഭിക്കുമെങ്കിലും, എല്ലാ അലവൻസുകൾക്കും അത് ബാധകമാകില്ല.
കാലതാമസം വരുംതോറും അടിസ്ഥാന ശമ്പളത്തിന് കുടിശ്ശിക ലഭിക്കുമെങ്കിലും, വീട്ടുവാടക അലവൻസിന് സാധാരണയായി മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക നൽകാറില്ല. അതിനാൽ കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്ന ഓരോ മാസവും ജീവനക്കാർക്ക് ലഭിക്കേണ്ട ഉയർന്ന വീട്ടുവാടക അലവൻസ് നഷ്ടപ്പെടും.
ALSO READ: ജീവനക്കാർക്ക് സന്തോഷവാർത്ത, മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും
ഒരാളുടെ അടിസ്ഥാന ശമ്പളം 76,500 രൂപയാണെങ്കിൽ, കമ്മീഷൻ നടപ്പിലാക്കാൻ രണ്ട് വർഷം വൈകിയാൽ ആ ജീവനക്കാരന് ഏകദേശം 3.8 ലക്ഷം രൂപയുടെ വരെ നഷ്ടം സംഭവിക്കാമെന്ന് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ (All India NPS Employees Federation) കണക്കുകൾ സൂചിപ്പിക്കുന്നു. അതുപോലെ, ഫിറ്റ്‌മെന്റ് ഫാക്ടർ 2.1 ആയി കണക്കാക്കിയാൽ, 2026-ൽ ലഭിക്കേണ്ട വർദ്ധിപ്പിച്ച വീട്ടുവാടക അലവൻസ് ലഭിക്കാത്തത് വഴി മാസം തോറും വലിയൊരു തുക നഷ്ടമാകും.
വീട്ടുവാടക അലവൻസ് പോലെ തന്നെ, ട്രാൻസ്പോർട്ട് അലവൻസ് (TA), യൂണിഫോം അലവൻസ്, ചിൽഡ്രൻ എഡ്യൂക്കേഷൻ അലവൻസ് (CEA) എന്നിവയ്ക്കും സാധാരണയായി കുടിശ്ശിക ലഭിക്കാറില്ല. അതിനാൽ പുതിയ ശമ്പള കമ്മീഷൻ വൈകുന്നത് ജീവനക്കാരെ സാമ്പത്തികമായി ബാധിക്കും.