AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial Freedom: 10 കോടി ഉണ്ടെങ്കില്‍ ഇന്ത്യയില്‍…സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഇതൊന്നും പോരാ

Financial Independence in India: കോടികള്‍ ഉണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാമെന്നാണ് ധനികര്‍ പോലും കരുതുന്നത്. 10 കോടി രൂപ ഉപയോഗിച്ച്, മെഡിക്കല്‍ ആവശ്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം നിറവേറ്റാന്‍ സാധിക്കുമോ?

Financial Freedom: 10 കോടി ഉണ്ടെങ്കില്‍ ഇന്ത്യയില്‍…സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഇതൊന്നും പോരാ
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
shiji-mk
Shiji M K | Published: 19 Dec 2025 11:03 AM

സ്വാതന്ത്ര്യം എന്നത് സാമ്പത്തിക കാര്യങ്ങളിലും വേണം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിക്കാതിരിക്കാന്‍ സാധിക്കുന്നുണ്ട് എങ്കില്‍, നിങ്ങളും സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാണ്. കോടികള്‍ ഉണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാമെന്നാണ് ധനികര്‍ പോലും കരുതുന്നത്. 10 കോടി രൂപ ഉപയോഗിച്ച്, മെഡിക്കല്‍ ആവശ്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം നിറവേറ്റാന്‍ സാധിക്കുമോ?

സാമ്പത്തിക സ്വാതന്ത്ര്യം

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പരിധിയില്ലാത്ത സമ്പത്താണെന്ന ധാരണയാണോ നിങ്ങള്‍ക്കും? ഇന്ത്യയില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ആശുപത്രി ചെലവുകള്‍ തുടങ്ങിയവയുമായി ബന്ധമുണ്ട്. അതിനാല്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് എത്ര രൂപ ബാങ്ക് ഡെപ്പോസിറ്റുണ്ട് എന്നതല്ല, മറിച്ച് എത്രനാള്‍ ബാധ്യതകളില്ലാതെ ജീവിക്കാന്‍ സാധിക്കും എന്നതാണ്.

10 കോടി മതിയോ?

10 കോടി എന്നത് പ്രത്യക്ഷത്തില്‍ വലിയ സംഖ്യയായി തോന്നുമെങ്കിലും, ചെലവുകളുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ കുറവായിരിക്കും. മധ്യവര്‍ഗ കുടുംബങ്ങളിലുള്ളവര്‍, ഓഹരികളിലും സ്ഥിര നിക്ഷേപങ്ങളിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കുകയാണെങ്കില്‍ 10 കോടി, വാര്‍ഷിക ശരാശരി 7 മുതല്‍ 9 ശതമാനം വരുമാനം നല്‍കും. അതായത്, പ്രതിവര്‍ഷം 70 മുതല്‍ 90 ലക്ഷം രൂപ വരെയോ അല്ലെങ്കില്‍ പ്രതിമാസം 6 മുതല്‍ 7.5 ലക്ഷം വരെയോ ആണിത്.

രാജ്യത്തെ പണപ്പെരുപ്പം 5 മുതല്‍ 6 ശതമാനം വരെയാണ്. അതിനാല്‍ തന്നെ നിങ്ങളുടെ വരുമാനം പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ വളരണം. 10 കോടി നിക്ഷേപമുള്ള, അല്ലെങ്കില്‍ വൈവിധ്യവത്കരിക്കപ്പെട്ട പോര്‍ട്ട്‌ഫോളിയോ പണപ്പെരുപ്പത്തെ മറികടക്കാന്‍ സഹായിക്കും.

അടിയന്തരമായി എത്തുന്ന ആശുപത്രി ആവശ്യങ്ങള്‍, കുട്ടികളുടെ പഠനച്ചെലവ്, വിവാഹം എന്നിവയ്ക്കായും 10 കോടി ഉപയോഗിച്ച് പണം കണ്ടെത്താനാകുന്നതാണ്. നല്ലൊരു വീട് സ്വന്തമാക്കാനും, ഇടയ്ക്കിടെ യാത്രകള്‍ നടത്താനും, ആരോഗ്യം നല്ലതുപോലെ സംരക്ഷിക്കാനും, കുട്ടികളുടെ ഭാവി ഉറപ്പാക്കാനും 10 കോടി വഴികാട്ടും.

Also Read: Savings: കറന്റ് ബില്ല്, സ്‌കൂള്‍ ഫീസ്, ഇഎംഐ…ഇതിനെല്ലാം ഇടയില്‍ നിങ്ങള്‍ക്കും 10 ലക്ഷം സമ്പാദിക്കാനാകും

അതായത്, 10 കോടി ബാങ്ക് നിക്ഷേപമുണ്ടെന്ന് കരുതി ഇരിക്കാതെ ആ തുക ഇരട്ടിയാക്കാനുള്ള വഴിയാണ് നിങ്ങള്‍ തേടേണ്ടത്. അതിനായി സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍, ബോണ്ടുകള്‍, സ്വര്‍ണം ഉള്‍പ്പെടെയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. ഈ തുകയില്‍ നിന്ന് ലഭിക്കുന്ന പലിശ മാത്രം മതിയാകും നിങ്ങളുടെ ചെലവുകള്‍ക്ക്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.