8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം എത്ര, ഡിഎ വർദ്ധനവ് എന്ന്? ഇനി സംശയം വേണ്ട
8th Pay Commission Updates: പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. കുടുംബ യൂണിറ്റ്, വീടുവാടക അലവൻസ് തുടങ്ങിയവയിലും മാറ്റങ്ങൾ വന്നേക്കും. എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന ഓരോ ജീവനക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

പ്രതീകാത്മക ചിത്രം
രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുന്നതോടെ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. കുടുംബ യൂണിറ്റ്, വീടുവാടക അലവൻസ് തുടങ്ങിയവയിലും മാറ്റങ്ങൾ വന്നേക്കും. എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന ഓരോ ജീവനക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
അടിസ്ഥാനശമ്പളം
നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പളകമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. നിലവിൽ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്.
പഴയ ശമ്പളത്തിൽ നിന്ന് പുതിയ ശമ്പളത്തിലേക്ക് മാറുമ്പോൾ ഉപയോഗിക്കുന്ന ഗുണന സംഖ്യയാണിത്. താഴ്ന്ന റാങ്കിലുള്ള ജീവനക്കാർക്കും ഉയർന്ന റാങ്കിലുള്ളവർക്കും ഒരേപോലെ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ഇത് സഹായിക്കും. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ 26,000 രൂപ മുതൽ 28,400 രൂപ വരെ കുറഞ്ഞ ശമ്പളം കൂടിയേക്കാം.
ALSO READ: എന്റമ്മോ, ശമ്പളം ഇത്രയും കൂടുമോ! ജീവനക്കാർക്ക് കോളടിച്ചല്ലോ
ഡിഎ വർദ്ധനവ്
കേന്ദസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ( ഡിഎ) വർഷത്തിൽ രണ്ട് തവണയാണ് പരിഷ്കരിക്കുന്നത്. ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിലും ദീപാവലി മാസത്തിലും. എന്നാൽ ഇത്തവണ ഏപ്രിൽ ആയിട്ടും ഡിഎ കൂട്ടിയിട്ടില്ല. ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം, ഇത്തവണ ഡിഎ അമ്പത് ശതമാനം കടന്നാൽ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചേക്കും. ഇത് ജീവനക്കാരുടെ ആകെ ശമ്പളത്തിലും മറ്റ് അലവൻസുകളിലും വലിയ വർദ്ധനവിന് കാരണമാകും.