8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടറോ ഇൻക്രിമെന്റോ, ശമ്പള വർദ്ധനവ് എങ്ങനെ?

8th Pay Commission, How Fitment Factor and Increment Rate Will Impact Salaries: ശമ്പള പരിഷ്കരണം നടപ്പിലാകുമ്പോൾ തുടക്കത്തിൽ തന്നെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാക്കാൻ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ സഹായിക്കും. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ശമ്പളം വേഗത്തിൽ വളരാൻ ഉയർന്ന വാർഷിക ഇൻക്രിമെന്റ് നിരക്ക് കൂടുതൽ സഹായകമാകും.

8th Pay Commission: എട്ടാം ശമ്പളകമ്മീഷൻ: ഫിറ്റ്‌മെന്റ് ഫാക്ടറോ  ഇൻക്രിമെന്റോ, ശമ്പള വർദ്ധനവ് എങ്ങനെ?

പ്രതീകാത്മക ചിത്രം

Published: 

13 Nov 2026 | 01:19 PM

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. ഇത്തവണ അടിസ്ഥാന ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ശമ്പളത്തെ പ്രധാനമായും സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് ഫിറ്റ്‌മെന്റ് ഫാക്ടറും വാർഷിക ഇൻക്രിമെന്റ് നിരക്കും. ശമ്പള പരിഷ്കരണം നടപ്പിലാകുമ്പോൾ തുടക്കത്തിൽ തന്നെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാക്കാൻ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ സഹായിക്കും. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ശമ്പളം വേഗത്തിൽ വളരാൻ ഉയർന്ന വാർഷിക ഇൻക്രിമെന്റ് നിരക്ക് കൂടുതൽ സഹായകമാകും.

8-ാം ശമ്പള കമ്മീഷൻ ആവശ്യങ്ങളും

ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. വാർഷിക ഇൻക്രിമെന്റ് നിരക്ക് 3 ശതമാനമായിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ 4.38 വരെ ഫിറ്റ്‌മെന്റ് ഫാക്ടറും 7 ശതമാനം വരെ വാർഷിക ഇൻക്രിമെന്റും വേണമെന്നാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി, AIDEF, FNPO, AINPSEF, ഭാരത് പെൻഷനേഴ്‌സ് സമാജ് തുടങ്ങിയ സംഘടനകൾ 3.833 ഫിറ്റ്‌മെന്റ് ഫാക്ടറാണ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 69,000 രൂപയായി ഉയരും. 7 ശതമാനം ഇൻക്രിമെന്റ് ലഭിച്ചാൽ 7-8 വർഷത്തിനുള്ളിൽ ജീവനക്കാരുടെ മൊത്തം ശമ്പളം ഇരട്ടിയാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ലെവൽ 5, 6, 7 ജീവനക്കാരുടെ 10 വർഷത്തെ ശമ്പള കണക്കുകൾ

ലെവൽ 5 ജീവനക്കാർ (നിലവിലെ അടിസ്ഥാന ശമ്പളം: 29,200 രൂപ)

ഫിറ്റ്മെന്റ് ഫാക്ടർ, ഇൻക്രിമെന്റ് ഒന്നാം വർഷത്തെ അടിസ്ഥാന ശമ്പളം അഞ്ചാം വർഷത്തെ അടിസ്ഥാന ശമ്പളം പത്താം വർഷത്തെ അടിസ്ഥാന ശമ്പളം
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 3% ഇൻക്രിമെന്റ് ₹75,044 ₹84,463 ₹97,915
2.1 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹61,320 ₹80,378 ₹1,12,734
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹75,044 ₹98,367 ₹1,37,965

ALSO READ: എട്ടാം ശമ്പള കമ്മീഷൻ; 2026ൽ വിരമിക്കുന്നവർക്കും ശമ്പള കുടിശ്ശിക ലഭിക്കുമോ

ലെവൽ 6 ജീവനക്കാർ (നിലവിലെ അടിസ്ഥാന ശമ്പളം: 35,400 രൂപ)

ഫിറ്റ്‌മെന്റ് ഫാക്ടർ, ഇൻക്രിമെന്റ് ഒന്നാം വർഷത്തെ അടിസ്ഥാന ശമ്പളം അഞ്ചാം വർഷത്തെ അടിസ്ഥാന ശമ്പളം പത്താം വർഷത്തെ അടിസ്ഥാന ശമ്പളം
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 3% ഇൻക്രിമെന്റ് ₹90,978 ₹1,02,397 ₹1,18,706
2.1 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹74,340 ₹97,445 ₹1,36,671
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹90,978 ₹1,19,254 ₹1,67,259

ലെവൽ 7 ജീവനക്കാർ (നിലവിലെ അടിസ്ഥാന ശമ്പളം: 44,900 രൂപ)

ഫിറ്റ്‌മെന്റ് ഫാക്ടർ, ഇൻക്രിമെന്റ് ഒന്നാം വർഷത്തെ അടിസ്ഥാന ശമ്പളം അഞ്ചാം വർഷത്തെ അടിസ്ഥാന ശമ്പളം പത്താം വർഷത്തെ അടിസ്ഥാന ശമ്പളം
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 3% ഇൻക്രിമെന്റ് ₹1,15,393 ₹1,29,876 ₹1,50,562
2.1 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹94,290 ₹1,23,595 ₹1,73,348
2.57 ഫിറ്റ്‌മെന്റ് ഫാക്ടർ, 7% ഇൻക്രിമെന്റ് ₹1,15,393 ₹1,51,257 ₹2,12,145

ജീവനക്കാർ അറിയാൻ…

മുകളിലെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്, തുടക്കത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ കുറവാണെങ്കിൽ ഒന്നാം വർഷം ലഭിക്കുന്ന ശമ്പളം കുറവായിരിക്കും. എന്നാൽ 7% പോലെ ഉയർന്ന വാർഷിക ഇൻക്രിമെന്റ് ലഭിക്കുകയാണെങ്കിൽ 5 വർഷം കഴിയുമ്പോൾ തന്നെ ഈ വ്യത്യാസം ഗണ്യമായി കുറയുകയും, 10 വർഷമാകുമ്പോഴേക്കും ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറും 3% ഇൻക്രിമെന്റും ഉള്ളതിനേക്കാൾ വലിയ തുക അടിസ്ഥാന ശമ്പളമായി ലഭിക്കുകയും ചെയ്യും.

അതേസമയം, ഇത് ഏകദേശം കണക്കുകൂട്ടൽ മാത്രമാണ്. എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി നടപ്പിലാകുമ്പോൾ മാത്രമേ ഏത് നിരക്കാണ് കേന്ദ്ര സർക്കാർ അംഗീകരിക്കുകയെന്ന കാര്യത്തിൽ അന്തിമ വ്യക്തത വരികയുള്ളൂ.

English Summary:

Under the 7th Pay Commission, the fitment factor is 2.57 and the annual increment rate is 3%. For the 8th Pay Commission, employee organisations have demanded fitment factors as high as 3.833 and annual increments of 6% to 7%.

Loading...
Unable to load recommendations.
Follow Us
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു