AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission : അധ്യക്ഷനുമില്ല അംഗങ്ങളുമില്ല, എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ 2028 വരെ കാത്തിരിക്കേണ്ടി വരുമോ?

8th Pay Commission Updates : എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ട് ഇപ്പോൾ ഒമ്പത് മാസം കഴിഞ്ഞു. ജുനവരി ഒന്നാം തീയതി ശമ്പളം പരിഷ്കരണം നടപ്പിലാക്കേണ്ടത്.

8th Pay Commission : അധ്യക്ഷനുമില്ല അംഗങ്ങളുമില്ല, എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ 2028 വരെ കാത്തിരിക്കേണ്ടി വരുമോ?
Representational ImageImage Credit source: Getty Images
jenish-thomas
Jenish Thomas | Published: 21 Oct 2025 22:16 PM

ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒമ്പത് മാസമായി പുതിയ ശമ്പള കമ്മീഷനെ എന്ന് രൂപീകരിക്കുമെന്ന കാത്തിരിക്കുകയാണ്. 2026 ജനുവരി ഒന്നാം തീയതി മുതലാണ് എട്ടാം ശമ്പള കമ്മീഷൻ്റെ ശിപാർശകളെ കേന്ദ്രം പ്രാബല്യത്തിൽ കൊണ്ടുവരേണ്ടത്. എന്നാൽ ശിപാർശകൾ മുന്നോട്ട് വെക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ്റെ അധ്യക്ഷനെയോ അംഗങ്ങളെയോ കേന്ദ്രം ഇതുവരെ നിയമിച്ചിട്ടില്ല. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രം ഇന്നും മൗനം തുടരുകയാണ്. എന്നാൽ കമ്മീഷനെ രൂപീകരിക്കുന്നതിന് മുന്നോടിയായിട്ടുള്ള വിവരശേഖരണം പുരോഗമിക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇനി രണ്ട് മാസം ശേഷിക്കെ ശമ്പള കമ്മീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചാലും ശമ്പള പരിഷ്കരണം ജനുവരിയോടെ ഉണ്ടാകില്ല. കമ്മീഷൻ രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും അത് സർക്കാർ പരിഗണിക്കുകയും എല്ലാം ചെയ്ത് കഴിയുമ്പോഴേക്കും ഒരു മൂന്ന് വർഷമെങ്കിലും എടുത്തേക്കാം. അങ്ങനെ ഉണ്ടായ ചരിത്രവും ഇവിടെയുണ്ട്. അതായത് എട്ടാം ശമ്പള കമ്മീഷൻ നിർദേശിക്കുന്ന ശിപാർശ പ്രകാരം ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ 2028 വരെ കാത്തിരിക്കേണ്ടി വരും.

ALSO READ : 12th Pay Commission: തെരഞ്ഞെടുപ്പിന് മുമ്പ് ശമ്പള പരിഷ്‌കരണം; 12ാം ശമ്പളക്കമ്മീഷന്‍ വരുന്നോ?

ശമ്പളം പരിഷ്കരണം എപ്പോൾ നടപ്പിലാക്കിയാലും വന്നാലും 2026 ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ തന്നെ സർക്കാർ ജീവനക്കാർ ശമ്പളം വർധനവും അനുകൂല്യവും ലഭിക്കുന്നതാണ്. എന്നാൽ ഇത് തിരിച്ചടിയായി ബാധിക്കുക പെൻഷൻ ഉപയോക്താക്കൾക്കാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2016 ജനുവരി ഒന്നിന് നടപ്പിലാക്കേണ്ടിരുന്ന ഏഴാം ശമ്പള കമ്മീഷൻ മൻമോഹൻ സിങ് സർക്കാർ രൂപീകരിക്കുന്നത് 2014 ഫെബ്രുവരിയിലായിരുന്നു. 2015 കമ്മീഷൻ ശിപാർശകൾ നരേന്ദ്ര മോദി സർക്കാരിന് മുന്നിൽ സമർപ്പിച്ചു. തുടർന്ന് 2016 ജൂണിലാണ് ശമ്പള പരിഷ്കരണമുണ്ടാകുന്നത്.

ഫെബ്രുവരിയിൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്രം ജനുവരിയിൽ പ്രഖ്യാപിക്കുന്നത്. അതിന് ശേഷം എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് ഇന്ന് ഇതുവരെ കേന്ദ്രം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. എന്നാൽ ഇവയ്ക്കെല്ലാം പുറമെ കമ്മീഷനെ രൂപീകരിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം ഇഷ്ടപ്രകാരം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് ചില ബിസിനെസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതൊരിക്കലും ഫിറ്റ്മെൻ്റ ഘടകത്തെ അടിസ്ഥാപ്പെടുത്തിയായിരിക്കില്ലയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.