India vs New Zealand 5th T20I: അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം, ഇന്ത്യയ്ക്ക് പരമ്പര
India vs New Zealand: അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് ജയം. 50 പന്തില്‍ 93 റണ്‍സ് നേടിയ ടിം സെയിഫെര്‍ട്ടിന്റെയും, പുറത്താകാതെ 38 പന്തില്‍ 65 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവില്‍ 192 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ മറികടന്നു. 12 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് ജയം. 50 പന്തില്‍ 93 റണ്‍സ് നേടിയ ടിം സെയിഫെര്‍ട്ടിന്റെയും, പുറത്താകാതെ 38 പന്തില്‍ 65 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവില്‍ 192 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ മറികടന്നു. 12 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 191, ന്യൂസിലന്‍ഡ് 18 ഓവറില്‍ മൂന്ന് വിക്കറ്റിന് 195.
ഫിന്‍ അലന്‍-മൂന്ന് പന്തില്‍ രണ്ട്, ഡാരില്‍ മിച്ചല്‍-16 പന്തില്‍ 29, ബെവണ്‍ ജേക്കബ്‌സ് -ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കീവിസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അര്‍ധ സെഞ്ചുറികള്‍ നേടിയ ഇഷാന്‍ കിഷന്റെയും, ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 23 പന്തില്‍ 50 റണ്‍സെടുത്തു. 23 പന്തില്‍ 33 റണ്‍സെടുത്ത നമന്‍ ധീര്‍, 17 പന്തില്‍ 22 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
Also Read: Sanju Samson: സഞ്ജുവും, വൈഭവും കളിക്കണം; മാറ്റേണ്ടത് മറ്റൊരു താരത്തെ! തുറന്നുപറഞ്ഞ് മുന്‍താരം
മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍: സഞ്ജു സാംസണ്‍-10 പന്തില്‍ നാല്, അഭിഷേക് ശര്‍മ-രണ്ട് പന്തില്‍ ഒന്ന്, തിലക് വര്‍മ-എട്ട് പന്തില്‍ 6, ഭുവനേശ്വര്‍ കുമാര്‍-നാലു പന്തില്‍ 6, പ്രിന്‍സ് യാദവ്-ഒരു പന്തില്‍ പൂജ്യം നോട്ടൗട്ട്, അര്‍ഷ്ദീപ് സിങ്-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട്. ന്യൂസിലന്‍ഡിനായി ആദം മില്‍നെ നാലു വിക്കറ്റ് വീഴ്ത്തി. നഥാന്‍ സ്മിത്ത്, ബ്ലെയര്‍ ടിക്ക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യയ്ക്ക് പരമ്പര
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നിലും ജയിച്ച ഇന്ത്യ പരമ്പര 3-2ന് സ്വന്തമാക്കി. നാലാം ടി20 ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.
English Summary
India vs New Zealand 5th and Last T20I: Major Highlights Full Scorecard Match Result Here. How both Team Going to Play in Last t 20 match