AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rice Price Hike: അരി വില റെക്കോർഡിലേക്കോ? റേഷനരിയടക്കം കുറയ്ക്കും!

Kerala Rice Price Hike: എഥനോൾ നിർമാണത്തിന് വേണ്ടി ആണ് കൂടുതൽ നുറുക്ക് അരി സംഭരിക്കുന്നത്. ഇതോടെ പൊതുവിതരണത്തിനായുള്ള അരിയുടെ അളവിൽ വൻ കുറവുണ്ടാകും. സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങിയതായാണ് വിവരം. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മിൽസ് അസോസിയേഷൻ പറയുന്നു.

Rice Price Hike: അരി വില റെക്കോർഡിലേക്കോ? റേഷനരിയടക്കം കുറയ്ക്കും!
പ്രതീകാത്മക ചിത്രംImage Credit source: Irina Marwan/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 11 Nov 2026 | 01:17 PM

സാധാരണക്കാർക്ക് തിരിച്ചടിയായി സംസ്ഥാനത്ത് അരി വില കുതിച്ചേക്കും. കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്. രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉൽപാദനത്തിൽ കുറവുണ്ടാകുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കൂടാതെ, മഴക്കുറവും ഇ-20 പെട്രോളിനുള്ള എഥനോൾ ഉൽപാദനവും അരി വിലയെ ബാധിച്ചു.

അരി വില റെക്കോർഡിലേക്കോ?

എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫൂഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. ഇതാണ് അരി വില കൂടാൻ കാരണമായത്. 2014–15 ൽ അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. 2024 ൽ 43.95 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ അരി വില 49.42 രൂപയിലെത്തി. വില കുതിച്ചതോടെ, എഥനോൾ ഉൽപാദനത്തിനായി മാറ്റുന്ന അരിക്കു കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്.

റേഷനരിയിലടക്കം മൂന്നിലൊന്നായി കുറയ്ക്കും

അരിവില ഉയരുന്നതിനിടെ റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കാനാണ് നീക്കം.സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നൽകിയിട്ടുണ്ട്. അരിമില്ലുകളിൽ നിന്ന് എഥനോൾ നിർമ്മാണത്തിനായി നുറുക്ക് അരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ അരിയിൽ നുറുക്ക് അരി സാന്നിധ്യം 16ൽ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ആണ് നിർദേശം.

ALSO READ: അരി, കോഴിമുട്ട വില കുതിക്കുന്നു! വലഞ്ഞ് ജനങ്ങൾ

എഥനോൾ നിർമാണത്തിന് വേണ്ടി ആണ് കൂടുതൽ നുറുക്ക് അരി സംഭരിക്കുന്നത്. ഇതോടെ പൊതുവിതരണത്തിനായുള്ള അരിയുടെ അളവിൽ വൻ കുറവുണ്ടാകും. സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങിയതായാണ് വിവരം. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മിൽസ് അസോസിയേഷൻ പറയുന്നു.

കുടുംബബജറ്റ് താളം തെറ്റുമോ?

അരി, കോഴിമുട്ട, പഞ്ചസാര, പച്ചക്കറി വില വർദ്ധനവ് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത് രൂപയാണ് പൊന്നിയരിക്ക് കൂടിയത്. പൊന്നിയരിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്. കുറുവ അരി കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായി കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും 42 രൂപയില്‍ നിന്ന് 50 രൂപയിലേക്ക് വില വർദ്ധിച്ചിട്ടുണ്ട്.

അരിയോടൊപ്പം പഞ്ചസാര വിലയിൽ അഞ്ച് രൂപയുടെ വിലയിൽ വർദ്ധനവുണ്ടായി. 60 രൂപയിൽ നിന്ന് 65 രൂപയായി വില കൂടി. സവാള വില 55 രൂപയിൽ നിന്ന് 70 രൂപയായി കൂടി. ഇതിനോടൊപ്പം ചില പച്ചക്കറികളുടെയും ഉള്ളിയുടെയും വില കൂടിയിട്ടുണ്ട്. കൂടാതെ, ചില്ലറ വിപണിയിൽ സാധാരണ കോഴിമുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെയാണ് നിലവിലെ വില. 5 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഒറ്റയടിക്ക് ഇത്രയും വലിയ വർധനവുണ്ടായിരിക്കുന്നത്.

English Summary:

The prices of essential food commodities, including rice, sugar and onions, are rising sharply in Kerala, putting additional pressure on household budgets. The retail price of Ponni rice has increased by 20 per kg over the past three months, crossing Rs 80 per kg.

Follow Us