AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ശമ്പള വർദ്ധനവ് എന്ന് മുതൽ? 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് ഇങ്ങനെ

8th Pay Commission Timeline: MyGov പോർട്ടലിലൂടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം അറിയിക്കാൻ അവസരമുണ്ട്. ഫോം പൂരിപ്പിച്ച് സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 31 വരെ ആണ്. സാധാരണയായി 10 വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടക്കാറുള്ളത്. ഇതനുസരിച്ച് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്.

8th Pay Commission: ശമ്പള വർദ്ധനവ് എന്ന് മുതൽ? 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Mar 2026 | 04:13 PM

എട്ടാം ശമ്പളകമ്മീഷൻ എന്ന് മുതൽ നടപ്പിലാക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. ഇപ്പോഴിതാ, പുതിയ ശമ്പളകമ്മീഷന്റെ സമയക്രമവും പ്രക്രിയയും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ശമ്പള വർദ്ധനവ് 2026ന്റെ അവസാനമോ 2027ലോ ഉണ്ടാകില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. പാർലമെന്റിൽ രേഖാമൂലമുള്ള മറുപടിയിൽ, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും ഇത് സ്ഥിരീകരിച്ചു. കമ്മീഷൻ ഔദ്യോഗികമായി 2025 നവംബർ 3 ന് സ്ഥാപിതമായെന്നും ശമ്പളം, ആനുകൂല്യങ്ങൾ, പെൻഷനുകൾ എന്നിവയ്ക്കുള്ള ശുപാർശകൾ സമർപ്പിക്കാൻ പതിനെട്ട് മാസം എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

എട്ടാം ശമ്പളകമ്മീഷൻ

ശമ്പളം, ആനുകൂല്യങ്ങൾ, പെൻഷനുകൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നതിനായി 2025 നവംബർ 3നാണ് കേന്ദ്രസർക്കാർ‌ എട്ടാം ശമ്പളകമ്മീഷനെ ചുമതലപ്പെടുത്തിയത്. 18 മാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്. അതായത്, റിപ്പോർട്ട് സമർപ്പിക്കാൻ ഏകദേശം 2027ന്റെ പകുതിയാകും. അതിന് ശേഷം, ശുപാർശകൾ‌‍ സർക്കാർ ഔദ്യോ​ഗികമായി അം​ഗീകരിച്ചതിന് ശേഷം മാത്രമേ ശമ്പളവർദ്ധനവ് പ്രാബല്യത്തിൽ വരികയുള്ളൂ.

ALSO READ: പെൻഷൻ 25,000 രൂപയായേക്കും, കാത്തിരിക്കേണ്ടത് എന്ന് വരെ?

MyGov പോർട്ടലിലൂടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം അറിയിക്കാൻ അവസരമുണ്ട്. ഫോം പൂരിപ്പിച്ച് സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 31 വരെ ആണ്. സാധാരണയായി 10 വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടക്കാറുള്ളത്. ഇതനുസരിച്ച് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്.

ശമ്പള വർദ്ധനവും ഫിറ്റ്മെന്റ് ഘടകവും

എട്ടാം ശമ്പളകമ്മീഷനിൽ 20% മുതൽ 35% ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫിറ്റ്മെന്റ് ഘടകം 1.83 നും 3.0 നും ഇടയിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഏഴാം ശമ്പള കമ്മീഷനിലെ 2.57 എന്ന ഫിറ്റ്മെന്റ് ഘടകം പ്രകാരമാണ് ശമ്പളം ലഭിക്കുന്നത്. ഇതിനനുസരിച്ച് 18,000 രൂപയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം. 1.83 നും 3.0 നും ഇടയിലെ ഫിറ്റമെന്റ് ഫാക്ടർ എന്ന ആവശ്യം അം​ഗീകരിച്ചാൽ അടിസ്ഥാനശമ്പളം 32,400 മുതൽ 54,000 രൂപ വരെ ഉയരും.

Follow Us