8th Pay Commission: പെൻഷൻ 25,000 രൂപയായേക്കും, കാത്തിരിക്കേണ്ടത് എന്ന് വരെ?
8th Pay Commission Update: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്നവെന്നാണ് റിപ്പോർട്ടുകൾ. എട്ടാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, പെൻഷനുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു.
രാജ്യത്തെ ദക്ഷലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ദിവസങ്ങൾ പിന്നിടുന്നതിനനുസരിച്ച് ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ പുതിയ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്നവെന്നാണ് റിപ്പോർട്ടുകൾ. എട്ടാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, പെൻഷനുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്.
പെൻഷൻ എത്ര കൂടും?
എട്ടാം ശമ്പളകമ്മീഷനിൽ പെൻഷൻകാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 25,000 രൂപയായി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്മെന്റ് ഘടകത്തെ അടിസ്ഥാനമാക്കിയാകും മാറ്റം. ഓരോ ശമ്പള കമ്മീഷനും കീഴിൽ ശമ്പളവും പെൻഷനും എത്രമാത്രം വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഫിറ്റ്മെന്റ് ഘടകം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതിനനുസരിച്ച് അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി.
ഇത്തവണ റിപ്പോർട്ടുകൾ പ്രകാരം ഫിറ്റ്മെന്റ് ഘടകം 2.5 നും 2.86 നും ഇടയിലാകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ ഏറ്റവും കുറഞ്ഞ പെൻഷൻ നിലവിലുള്ള 9,000 രൂപയിൽ നിന്ന് പ്രതിമാസം ഏകദേശം 25,740 രൂപയായി ഉയരും. പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും നേരിടാൻ ഇത്തരമൊരു പരിഷ്കരണം ആവശ്യമാണെന്നാണ് സംഘടനകൾ പറയുന്നത്.
ALSO READ: ശമ്പളം എന്ന് കൂടും, എത്ര രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം?
ഏകീകൃത പെൻഷൻ പദ്ധതി
ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ ആനുകൂല്യങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഏകീകൃത പെൻഷൻ പദ്ധതിയും സർക്കാർ പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 25 വർഷത്തെ സേവനമുള്ള ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള അവസാന 12 മാസങ്ങളിൽ അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെൻഷൻ ലഭിക്കും എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എട്ടാം ശമ്പളകമ്മീഷൻ എന്ന്?
എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്നാണ് വിവരം. ഒരുപക്ഷേ, 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ശമ്പളപരിഷ്കരണത്തിനായി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അത് കഴിഞ്ഞിട്ടാകും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.