8th Pay Commission: മിനിമം ശമ്പളത്തിൽ 3,000 രൂപ അധികം! 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര?

8th Pay Pay Commission Fitment Factor Demands: എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ഇത്തവണ ഫിറ്റ്മെന്റ് ഘടകം എത്രത്തോളം ഉയർന്നേക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ജീവനക്കാരുടെ യൂണിയനുകൾ 3.0 മുതൽ 4.0 വരെയുള്ള ഫിറ്റ്മെന്റ് ഘടകങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ കൂടുന്നതിനനുസരിച്ച് ശമ്പളത്തിലും വർധനവ് ഉണ്ടാകും.

8th Pay Commission: മിനിമം ശമ്പളത്തിൽ 3,000 രൂപ അധികം! 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ എത്ര?

പ്രതീകാത്മക ചിത്രം

Published: 

09 Oct 2026 | 11:36 AM

എട്ടാം ശമ്പള കമ്മീഷനുമായി (8th Pay Commission) ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കമ്മീഷന്റെ ബെംഗളൂരു യോഗം ഇന്നലെ സമാപിച്ചു. അടുത്ത മീറ്റിങ് ഒക്ടോബർ 22 ന് മുംബൈയിൽ ആരംഭിക്കും. ചണ്ഡീഗഢ്, ജയ്പൂർ, പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ കമ്മീഷൻ ഇതിനകം യോഗങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂണിയനുകളിൽ നിന്നും അസോസിയേഷനുകളിൽ നിന്നുമുള്ള മെമ്മോറാണ്ടകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഫിറ്റ്മെന്റ് ഘടകം, ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കാരങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാന ചർച്ചകൾ നടന്നത്.

എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ഇത്തവണ ഫിറ്റ്മെന്റ് ഘടകം എത്രത്തോളം ഉയർന്നേക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ജീവനക്കാരുടെ യൂണിയനുകൾ 3.0 മുതൽ 4.0 വരെയുള്ള ഫിറ്റ്മെന്റ് ഘടകങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ കൂടുന്നതിനനുസരിച്ച് ശമ്പളത്തിലും വർധനവ് ഉണ്ടാകും.

ALSO READ: 8ാം ശമ്പള കമ്മീഷന്‍ കുടിശിക; ജീവനക്കാര്‍ക്ക് 3.32 ലക്ഷം രൂപ വരെ നഷ്ടം, കാരണമിത്

ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ എത്ര?

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വിവിധ ജീവനക്കാരുടെ സംഘടനകൾ 3.833x, 4x എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലെവൽ 1 ജീവനക്കാരുടെ നിലവിലെ അടിസ്ഥാന ശമ്പളമായ 18,000 രൂപ വച്ച് കണക്കാക്കിയാൽ, പരിഷ്കരിച്ച അടിസ്ഥാന ശമ്പളം യഥാക്രമം 68,994 രൂപയും 72,000 രൂപയുമായി ഉയരാം. അതായത്, ഈ രണ്ട് ആവശ്യങ്ങൾ തമ്മിൽ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ 3,006 രൂപയുടെ വ്യത്യാസമുണ്ടാകും.

ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ആറാം ശമ്പള കമ്മീഷനിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 7,000 രൂപ, ഏഴാം കമ്മീഷനിൽ 18,000 രൂപയായി ഉയർന്നു. ഇത്തവണ ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (ബിപിഎംഎസ്) 4x-ഉം, നാഷണൽ കൗൺസിൽ-ജെസിഎം (എൻസിജെസിഎം), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (എഐഡിഇഎഫ്) എന്നിവ 3.833x-ഉം ഫിറ്റ്മെന്റ് ഫാക്ടറാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വരാവുന്ന മാറ്റങ്ങൾ പരിശോധിച്ചാലോ…

ഫിറ്റ്മെന്റ് ഫാക്ടർ പുതുക്കിയ അടിസ്ഥാന ശമ്പളം
3.0x ₹54,000
3.25x ₹58,500
3.8x ₹68,400
3.833x ₹68,994
4.0x ₹72,000

മൂവായിരം രൂപയോളം അധികം!

3.833x, 4x എന്നീ ആവശ്യങ്ങൾ തമ്മിൽ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ 3,006 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. ഒറ്റനോട്ടത്തിൽ ഇത് ചെറിയ തുകയായി തോന്നാമെങ്കിലും ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ ഇത് 36,072 രൂപയുടെ വ്യത്യാസം ഉണ്ടാക്കും. കൂടാതെ, വീട്ടുവാടക ബത്ത, ക്ഷാമബത്ത, യാത്രാബത്ത തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ചേരുമ്പോൾ യഥാർത്ഥ ശമ്പളത്തിൽ ഇതിലും വലിയ വ്യത്യാസമുണ്ടാകും.

English Summary:

8th Pay Commission is yet to finalise the fitment factor that will determine revised salaries and pensions for central government employees. For Level 1 employees currently receiving a basic salary of Rs 18,000 per month, a 3.833 fitment factor would increase basic pay to Rs 68,994, while a 4.0 factor would raise it to Rs 72,000.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു