AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: പ്രതിമാസം 68,000 രൂപ വരെ പെൻഷൻ? വിരമിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് വൻ നേട്ടം

8th Pay Commission Pension Hike: പെൻഷൻ തുകയോടൊപ്പം തന്നെ മറ്റ് ചില ആവശ്യങ്ങളും പെൻഷൻകാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു. 2026 ജനുവരി 1-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണവും 8-ാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എ.ഐ.ഡി.ഇ.എഫ് , ആർ.എം.എസ് തുടങ്ങിയ ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

8th Pay Commission: പ്രതിമാസം 68,000 രൂപ വരെ പെൻഷൻ? വിരമിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് വൻ നേട്ടം
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Published: 02 Oct 2026 | 12:40 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കേന്ദ്ര സർക്കാരിന് കീഴിൽ ഏകദേശം 69 ലക്ഷത്തോളം പെൻഷൻകാരുണ്ട്. ഇതിൽ ഭൂരിഭാഗം പേരും പഴയ പെൻഷൻ പദ്ധതിക്ക് (OPS) കീഴിലാണ് വരുന്നത്. 8-ാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന 2026 ജനുവരി 1-നോ അതിനുശേഷമോ വിരമിക്കുന്നവർക്ക് ഈ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് പെൻഷനിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാം.

പെൻഷൻ തുകയോടൊപ്പം തന്നെ മറ്റ് ചില ആവശ്യങ്ങളും പെൻഷൻകാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു. 2026 ജനുവരി 1-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണവും 8-ാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എ.ഐ.ഡി.ഇ.എഫ് , ആർ.എം.എസ് തുടങ്ങിയ ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനകളുടെ ആവശ്യം

എൻ.സി-ജെ.സി.എം, എ.ഐ.ഡി.ഇ.എഫ്: അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 67% പെൻഷനായും, 50% ഫാമിലി പെൻഷനായും നൽകണം.

ഭാരത് പെൻഷനേഴ്സ് സമാജ്: കുറഞ്ഞ പെൻഷൻ തുക ₹45,000 ആക്കി ഉയർത്തണം.

ALSO READ: മിനിമം ശമ്പളം 69,000 രൂപയിലേക്ക്, ശമ്പളപരിഷ്കരണത്തിന് എത്ര മാസം കൂടി?

ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ്: വകുപ്പുതല ബജറ്റിൽ നിന്ന് പൂർണ്ണമായി വേർപെടുത്തുക; കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള കേന്ദ്രീകരണം.

ഓൾ ഇന്ത്യ ന്യൂ പെൻഷൻ സ്കീം എംപ്ലോയീസ് ഫെഡറേഷൻ: സിവിൽ ജീവനക്കാർക്ക് ഒരു റാങ്ക് ഒരു പെൻഷൻ.

മിനിമം പെൻഷൻ 68,000 രൂപയോ?

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പോർട്ടൽ അനുസരിച്ച്, പെൻഷൻ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ കാലയളവ് 10 വർഷത്തെ യോഗ്യതാ സേവനമാണ്. 7-ാം ശമ്പള കമ്മീഷന് കീഴിൽ, ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 9,000 രൂപയാണ്. പരമാവധി 1,25,000 രൂപയും.

ഫിറ്റ്മെന്റ് ഫാക്ടർ ഇത്തവണത്തെ പെൻഷനിൽ നിർണായകമാകും. എക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ലെവൽ 5 മുതൽ 9 വരെയുള്ള ജീവനക്കാരുടെ കുറഞ്ഞ പെൻഷൻ തുകയിൽ ഉണ്ടായേക്കാവുന്ന വർദ്ധനവിന്റെ അനുമാന കണക്കുകൾ പരിശോധിച്ചാലോ…

ഫിറ്റ്‌മെന്റ് ഫാക്ടർ 2.1 ആണെങ്കിൽ

  • ലെവൽ 5: 30,660 രൂപ
  • ലെവൽ 6: 37,170 രൂപ
  • ലെവൽ 7: 47,145 രൂപ
  • ലെവൽ 8: 49,980 രൂപ
  • ലെവൽ 9: 55,755 രൂപ

ഫിറ്റ്‌മെന്റ് ഫാക്ടർ 2.28-ൽ

  • ലെവൽ 5: 33,288 രൂപ
  • ലെവൽ 6: 40,356 രൂപ
  • ലെവൽ 7: 51,186 രൂപ
  • ലെവൽ 8: 54,264 രൂപ
  • ലെവൽ 9: 60,534 രൂപ

ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ

  • ലെവൽ 5: 37,522 രൂപ
  • ലെവൽ 6: 45,489 രൂപ
  • ലെവൽ 7: 57,697 രൂപ
  • ലെവൽ 8: 61,166 രൂപ
  • ലെവൽ 9: 68,234 രൂപ

English Summary:

8th Pay Commission could substantially revise pensions for Central Government employees retiring under the Old Pension Scheme, although the actual figures will depend on the commission’s final fitment factor and recommendations.

Follow Us