AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ശമ്പളം മാത്രമല്ല, അലവൻസുകളിലും വൻ വർദ്ധനവ്; കൈയിൽ കിട്ടുന്നത് ലക്ഷങ്ങൾ!

8th Pay Commission Update: 2016ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചിരുന്നു. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടതാണ്.

8th Pay Commission: ശമ്പളം മാത്രമല്ല, അലവൻസുകളിലും വൻ വർദ്ധനവ്; കൈയിൽ കിട്ടുന്നത് ലക്ഷങ്ങൾ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Jan 2026 | 04:23 PM

പുതുവർഷം പിറന്നിട്ട് നാല് ദിവസമായി. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷൻ ഇതുവരെയും നടപ്പാക്കിയിട്ടില്ല. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും, ജീവനക്കാരുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അടിസ്ഥാന ശമ്പളത്തിൽ മാത്രമല്ല, അലവൻസുകളിലും വർദ്ധനവ് ഉണ്ടായേക്കും.

ഓരോ പത്ത് വർഷം കൂടുമ്പോഴാണ് പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 2016ൽ നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചിരുന്നു. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടതാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയേക്കുമെന്നും ഇത് 2027ലോ 2028ലേക്കോ നീളുമെന്നാണ് സൂചന.

ALSO READ: ജീവനക്കാർക്ക് സന്തോഷവാർത്ത, ജനുവരിയിലെ ഡിഎ വർദ്ധനവ് ഉടൻ; കൂടുന്നത് ഇത്രയും…

അടിസ്ഥാന ശമ്പളത്തോടൊപ്പം ഭവന, ക്ഷാമബത്ത, യാത്രാ അലവൻസുകൾ എന്നിവയിലും ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാം.’ഫിറ്റ്‌മെന്റ് ഫാക്ടർ’ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 വരെ ഉയരാൻ സാധ്യതയുണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ‘ഫിറ്റ്‌മെന്റ് ഫാക്ടർ’. 8-ാം ശമ്പള കമ്മീഷനിൽ 1.92, 2.15, 2.57 എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഫിറ്റ്‌മെന്റ് ഫാക്ടറുകളെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്.

 

ഫിറ്റ്‌മെന്റ് ഫാക്ടർ 1.92 ആണെങ്കിൽ, അടിസ്ഥാന ശമ്പളം എത്രയായിരിക്കും?

 

ലെവൽ 1 (ഗ്രൂപ്പ് D): അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയായി ഉയരും.

ലെവൽ 5: 56,064 രൂപ

ലെവൽ 10: 1,07,712 രൂപ

ലെവൽ 15: 3,49,824 രൂപ

ലെവൽ 18: 4,80,000 രൂപ

 

ഫിറ്റ്‌മെന്റ് ഫാക്ടർ 2.15 ആണെങ്കിൽ,

 

ലെവൽ 1: 38,700 രൂപ

ലെവൽ 5: 62,780 രൂപ

ലെവൽ 10: 1,20,615 രൂപ

ലെവൽ 15: 3,91,730 രൂപ

ലെവൽ 18: 5,37,500 രൂപ

 

ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണെങ്കിൽ,

 

ലെവൽ 1: 46,260 രൂപ

ലെവൽ 5: 75,044 രൂപ

ലെവൽ 10: 1,44,177 രൂപ

ലെവൽ 15: 4,68,254 രൂപ

ലെവൽ 18: 6,42,500 രൂപ

Follow Us