AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: മിനിമം പെൻഷൻ പ്രതിമാസം 45,000, നടപ്പിലായാൽ നേട്ടം ലഭിക്കുന്നവർ

2004-ന് ശേഷം സർവ്വീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാർക്കായി അവതരിപ്പിച്ച കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ സംഘടനകൾ അസംതൃപ്തിയുണ്ട്. നിലവിലുള്ള മാർക്കറ്റ് അധിഷ്ഠിത റിട്ടേൺ സ്കീമുകൾ തങ്ങളുടെയും കുടുംബങ്ങളുടെയും ഭാവിക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിൽ പൂർണ്ണമായും പരാജയമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വ്യക്തമായി പറയുന്നു.

8th Pay Commission: മിനിമം പെൻഷൻ പ്രതിമാസം 45,000,  നടപ്പിലായാൽ നേട്ടം ലഭിക്കുന്നവർ
8th Pay Commission UpdatesImage Credit source: PTI / Photos
Arun Nair
Arun Nair | Published: 25 Sep 2026 | 12:18 PM

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷൻ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2025 നവംബർ 3-ന് രൂപീകരിച്ച കമ്മീഷൻ 10 മാസത്തിലേറെയായി തങ്ങളുടെ നടപടിക്രമങ്ങൾ തുടരുന്നുണ്ട്. ഇതിനോടകം രാജ്യത്തെ വിവിധ നഗരങ്ങളിലെ ജീവനക്കാരുടെ യൂണിയനുകളുമായും അസോസിയേഷനുകളുമായും പതിവായി ചർച്ചകൾ, വിവിധ ആവശ്യങ്ങൾ മനസ്സിലാക്കൽ എന്നിവയും നടന്നു വരികയാണ്. സെപ്റ്റംബറിൽ പുതുച്ചേരിയിലും ചണ്ഡീഗഢിലും യോഗങ്ങൾ നടന്നു കഴിഞ്ഞു. ഇനി ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും ചർച്ചകൾ നടക്കും. ഫിറ്റ്മെൻ്റ് ഫാക്ടർ ചർച്ചകൾക്കൊപ്പം തന്നെ 2004-ന് ശേഷം സർവീസിൽ പ്രവേശിച്ച കേന്ദ്ര ജീവനക്കാരും പെൻഷൻ സംഘടനകളും ഇപ്പോൾ ‘ഗ്യാരണ്ടീഡ് പെൻഷൻ’ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു എന്നതാണ്.

2004-ന് ശേഷം സർവ്വീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാർക്കായി അവതരിപ്പിച്ച കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ സംഘടനകൾ അസംതൃപ്തിയുണ്ട്. നിലവിലുള്ള മാർക്കറ്റ് അധിഷ്ഠിത റിട്ടേൺ സ്കീമുകൾ തങ്ങളുടെയും കുടുംബങ്ങളുടെയും ഭാവിക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിൽ പൂർണ്ണമായും പരാജയമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വ്യക്തമായി പറയുന്നു.

ALSO READ: ശമ്പള പരിഷ്കരണം മെയ് മാസത്തിൽ! എത്ര കൂടുമെന്ന് പരിശോധിക്കാം…

നാല് പ്രധാന ആവശ്യങ്ങൾ

1. മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പറയുന്ന പ്രകാരം പഴയ പെൻഷൻ സ്കീം (ഒപിഎസ്) പൂർണ്ണമായും പുനഃസ്ഥാപിക്കണം. വിരമിക്കുമ്പോൾ ജീവനക്കാരന് ലഭിച്ച അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ഗ്യാരണ്ടീഡ് പെൻഷനായി നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

2. അടുത്തിടെ പ്രഖ്യാപിച്ച യൂണിഫൈഡ് പെൻഷൻ സ്കീം ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ കഴിയുന്നില്ലെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷനും വാദിക്കുന്നു. അതുകൊണ്ട് എൻപിഎസ്, യുപിഎസ് എന്നിവയ്ക്ക് കീഴിൽ വരുന്ന എല്ലാ ജീവനക്കാരെയും പഴയ പെൻഷൻ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരണം.

3. പെൻഷൻകാരുടെ ഈ ഏറ്റവും വലിയ പ്ലാറ്റ്ഫോം സ്ഥിതിവിവരക്കണക്കുകളുമായി കമ്മീഷന് മുന്നിൽ വലിയ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മിനിമം പെൻഷൻ പ്രതിമാസം 45,000 രൂപയായി ഉയർത്താനും അവസാന ശമ്പളത്തിന്റെ 67% പെൻഷൻ നൽകാനും കുടുംബ പെൻഷൻ അവസാന ശമ്പളത്തിന്റെ 50% ആയി ഉയർത്താനും ബിപിഎസ് ശുപാർശ ചെയ്യുന്നു.

ശുപാർശകൾ എപ്പോൾ നടപ്പാക്കും

2027 മെയ്-ജൂൺ മാസത്തിൽ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര ഗവണ്മെൻ്റിൽ സമർപ്പിക്കും എന്നാണ് സൂചന. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻകമ്മീഷന് 18 മാസത്തെ സമയം നൽകിയിട്ടുണ്ട് ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ ഇത് മുൻകാല പ്രാബല്യത്തിൽ നടപ്പാക്കും. നിലവിലുള്ള എൻപിഎസ് / യുപിഎസ് പോലുള്ള സംഭാവന ഘടന ശക്തിപ്പെടുത്തുമോ അതോ ജീവനക്കാരുടെ സംഘടനകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിന് വിധേയമായി പെൻഷൻ ഘടനയിൽ എന്തെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമോ എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ ചോദ്യം.

English Summary

8th Pay Commission Updates Minimum Pension likely to increase RS 45000. who will get more benefits from this Change. Here we discussing about the Latest Developments in 8th Pay Commssion.

 

Follow Us