8th Pay Commission: സർക്കാർ ജീവനക്കാരുടെ ശമ്പളം പ്രൈവറ്റ് മേഖലയ്ക്ക് ഒപ്പമെത്തുമോ, ആനുകൂല്യങ്ങളിലും മാറ്റം?
8th Pay Commission Updates: സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യമേഖലയ്ക്കൊപ്പമെത്തുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്. എട്ടാം ശമ്പളകമ്മീഷന്റെ ഭാഗമായി പുറത്തിറക്കിയ ചോദ്യാവലിയിൽ, സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വകാര്യ മേഖലയുമായി എങ്ങനെ താരതമ്യം ചെയ്യാം എന്നതിനെ കുറിച്ച് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. സർക്കാർ ജോലികൾക്കും സ്വകാര്യ ജോലികൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. അടുത്ത വർഷം അവസാനത്തോടെ ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ കാലതാമസത്തിനനുസരിച്ച് കുടിശ്ശിക തുകയും നൽകും. ഇത്തവണ സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യമേഖലയ്ക്കൊപ്പമെത്തുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്. എട്ടാം ശമ്പളകമ്മീഷന്റെ ഭാഗമായി പുറത്തിറക്കിയ ചോദ്യാവലിയിൽ, സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വകാര്യ മേഖലയുമായി എങ്ങനെ താരതമ്യം ചെയ്യാം എന്നതിനെ കുറിച്ച് അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.
സ്വകാര്യമേഖലയുമായി താരതമ്യം
സർക്കാർ ജോലികൾക്കും സ്വകാര്യ ജോലികൾക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്ഥിരത, നിശ്ചിത ശമ്പള ഘടന, പെൻഷൻ, അലവൻസുകൾ, പൊതുസേവനം എന്നിവയൊക്കെയാണ് സർക്കാർ ജോലികളുടെ പ്രത്യേകത. എന്നാൽ സ്വകാര്യ മേഖലയിൽ പലപ്പോഴും പ്രകടനത്തെ ആശ്രയിച്ച ശമ്പളമായിരിക്കും. ബോണസ്, ഇൻസെന്റീവ്, വേഗത്തിലുള്ള ശമ്പള വർധനവെല്ലാം സ്വകാര്യമേഖലയിലെ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ, രണ്ട് മേഖലകളെ നേരിട്ട് താരതമ്യം ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ALSO READ: ശമ്പള വർദ്ധനവ് എന്ന് മുതൽ? 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് ഇങ്ങനെ
കമ്മീഷൻ പ്രധാനമായും രണ്ട് പ്രധാനഘടകങ്ങളാണ് പരിശോധിക്കുന്നത്. സർക്കാർ ജോലികളിലെ ഉത്തരവാദിത്തങ്ങൾക്കും ജോലിഭാരത്തിനും അനുസരിച്ച് ശമ്പളം സ്വകാര്യ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്ന പരാതി ജീവനക്കാർക്കിടയിലുണ്ട്. ഇത് പരിഹരിക്കാൻ ശമ്പളഘടനയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.
ഇത്തവണ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നിലവിൽ 2.57 ആയ ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 മുതൽ 3.00 വരെ ഉയരുമെന്നാണ് സൂചന. ഇതിനനുസരിച്ച് ശമ്പളം 54,000 രൂപ വരെയാകാൻ സാധ്യതയുണ്ട്. കൂടാതെ, വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ് എന്നിവയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.