8th Pay Commission: അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?
8th Pay Commission Updates: ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ശമ്പള പരിഷ്കരണത്തിന് 2027 വരെ സമയമെടുത്തേക്കാം. എന്നിരുന്നാലും അതുവരെയുള്ള കുടിശ്ശിക ലഭിക്കുന്നതാണ്. നിലവിൽ എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടപടികളും നടക്കുന്നുണ്ട്.
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ശമ്പള പരിഷ്കരണത്തിന് 2027 വരെ സമയമെടുത്തേക്കാം. എന്നിരുന്നാലും അതുവരെയുള്ള കുടിശ്ശിക ലഭിക്കുന്നതാണ്.
നിലവിൽ എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടപടികളും നടക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്ര സർക്കാർ അധ്യാപകരെ പ്രതിനിധീകരിക്കുന്ന സംഘടനയായ പ്രഗതിശീൽ ശിക്ഷക് ന്യായ മഞ്ച് (പിഎസ്എൻഎം), നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം….
അധ്യാപകരുടെ ആവശ്യങ്ങൾ
പിഎസ്എൻഎം എട്ടാം ശമ്പളകമ്മീഷൻ മെമ്മോറാണ്ടത്തിൽ ലെവൽ 1 (ഗ്രൂപ്പ് ഡി) ജീവനക്കാരന്റെ ശമ്പളത്തിൽ വൻ വർദ്ധനവാണ് ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 50,000 രൂപയും 3.83 വരെ ഫിറ്റ്മെന്റ് ഫാക്ടറും വേണമെന്നാണ് പ്രധാന ആവശ്യം. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയി ഫെഡറേഷനുമായി (എഐഎൻപിഎസ്‌ഇഎഫ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള പിഎസ്‌എൻഎം, യുടികൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ അധ്യാപകർക്കായുള്ള ആവശ്യങ്ങളാണ് കമ്മീഷന് സമർപ്പിച്ചത്.
ജീവനക്കാരന് 50,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്നാണ് പിഎസ്‌എൻഎമ്മിന്റെ ആവശ്യം. അതേസമയം ലെവൽ 6 ജീവനക്കാരനായ എൻട്രി ലെവൽ കേന്ദ്ര സർക്കാർ അധ്യാപകന് 1,34,500 രൂപ അടിസ്ഥാന ശമ്പളവും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വീട്ടു വാടക അലവൻസ് (HRA) 36% ആക്കുക, വാർഷിക ഇൻക്രിമെന്റ് 7% ആക്കുക, അടിസ്ഥാന ശമ്പളം ക്ഷാമബത്ത (DA) 50% ആകുമ്പോൾ ലയിപ്പിക്കുക, പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, ഓരോ ആറ്, 12, 18, 24 വർഷങ്ങൾക്ക് ശേഷവും പ്രമോഷനുകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
ALSO READ: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം
ശമ്പള വർദ്ധനവ് ഉണ്ടാകുമോ?
7-ാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ് . എന്നാൽ നിലവിലെ വിലക്കയറ്റവും ജീവിതച്ചെലവും കണക്കിലെടുത്ത് ശമ്പളം ഗണ്യമായി വർധിപ്പിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ശമ്പള വർദ്ധനവിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഫിറ്റ്മെന്റ് ഫാക്ടർ എന്നത് നിലവിലെ അടിസ്ഥാന ശമ്പളത്തെ ഗുണിച്ച് പുതിയ ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു മൾട്ടിപ്ലയറാണ്. ഇത് കൂടുമ്പോൾ ശമ്പളവും വലിയ തോതിൽ ഉയരും .
വിവിധ ജീവനക്കാരുടെ സംഘടനകൾ ശക്തമായ ശമ്പള വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, 8-ാം ശമ്പള കമ്മീഷൻ റിപ്പോർട്ട് വന്നാൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. കമ്മീഷൻ 2027ഓടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വന്നാണ് അത് മറ്റ് അലവൻസുകളുടെ വർദ്ധനവിനും കാരണമാകും. പെൻഷൻ തുകയും വർദ്ധിക്കുന്നതാണ്.