8th Pay Commission: ശമ്പളം കൂടും, 8 പ്രധാന ആവശ്യങ്ങൾ വേറെയും, കേന്ദ്ര ജീവനക്കാർക്ക് കോളടിക്കും?

8th Pay Commission Updates : എട്ടാം ശമ്പളക്കമീഷൻ നടപ്പാക്കാൻ വൈകുന്നതിനാൽ പണപ്പെരുപ്പം, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കണക്കാക്കി. 20% ഇടക്കാല ആശ്വാസം ജീവനക്കാർക്ക് നൽകണമെന്നും ജീവനക്കാർ

8th Pay Commission: ശമ്പളം കൂടും, 8 പ്രധാന ആവശ്യങ്ങൾ വേറെയും, കേന്ദ്ര ജീവനക്കാർക്ക് കോളടിക്കും?

8th Pay Commission Salary Updates

Updated On: 

18 Nov 2025 15:56 PM

നടപ്പാക്കാൻ ഇനിയും സമയമെടുക്കുമെങ്കിലും എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച വലിയ പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ഇതിൻ്റെ ഭാഗമായി കേന്ദ്ര ജീവനക്കാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ്, എട്ടാം ശമ്പള കമ്മീഷന് (എട്ടാം സിപിസി) വേണ്ടി പുറപ്പെടുവിച്ച ടേംസ് ഓഫ് റഫറൻസിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ശമ്പള വർധനക്കൊപ്പം എട്ട് പ്രധാന മാറ്റങ്ങളാണ് ജീവനക്കാർ മുന്നോട്ട് വെക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

20% ഇടക്കാല ആശ്വാസം ഉടൻ

എട്ടാം ശമ്പളക്കമീഷൻ നടപ്പാക്കാൻ വൈകുന്നതിനാൽ പണപ്പെരുപ്പം, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കണക്കാക്കി. 20% ഇടക്കാല ആശ്വാസം ജീവനക്കാർക്ക് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. പണപ്പരുപ്പം ഉയരുന്നത് ജീവനക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

ALSO READ: എട്ടാം ശമ്പള കമ്മീഷനു ശേഷമുള്ള എസ്എസ്‌സി ശമ്പളം എത്രയായിരിക്കും? കണക്കാക്കുന്നത് ഇങ്ങനെ…

നടപ്പാക്കുന്ന തീയ്യതി

ശമ്പള കമ്മീഷൻ നടപ്പിലാക്കുന്ന തീയതി 2026 ജനുവരി 1 എന്ന് കണക്കാക്കി ടേംസ് ഓഫ് റഫറൻസിൽ വ്യക്തമാക്കണമെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. മുമ്പത്തെ എല്ലാ ശമ്പള കമ്മീഷനുകളും ഇത്തരത്തിലാണ് നടപ്പിലാക്കിയത്, അതുകൊണ്ട് തന്നെ എട്ടാം ശമ്പള പരിഷ്കരണ നടപടിക്രമവും ആ തീയതിയിൽ നടപ്പിലാക്കണം.

പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും

2026 ജനുവരി 1-ന് മുമ്പോ ശേഷമോ വിരമിക്കുന്ന എല്ലാവർക്കും പെൻഷൻ പരിഷ്കാരങ്ങൾ, പഴയതും പുതിയതുമായ പെൻഷനുകൾ തമ്മിലുള്ള തുല്യത, തുല്യ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പെൻഷൻ സംബന്ധമായ എല്ലാം ടേംസ് ഓഫ് റഫറൻസിൽ ഉണ്ടാവണം.

പുനഃപരിശോധിക്കണം.

11 വർഷത്തിനു ശേഷം പെൻഷൻ കമ്മ്യൂട്ടേഷൻ തുക തിരികെ നൽകി. പാർലമെന്റ് കമ്മിറ്റി ശുപാർശ ചെയ്യുന്നതുപോലെ, ഓരോ 5 വർഷത്തിലും പെൻഷനിൽ അധിക വർദ്ധനവ് ഉണ്ടായിരിക്കണം. പെൻഷൻകാർക്ക് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ. ജീവനക്കാർക്കുള്ള CGEGIS പദ്ധതിയിൽ മാറ്റങ്ങൾ എന്നിവ നടപ്പാക്കണം.

ALSO READ: വിരമിച്ച സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ? സത്യം ഇതാ…

പഴയ പെൻഷൻ പദ്ധതി

എൻ‌പി‌എസിൽ നിന്ന് യു‌പി‌എസിലേക്ക് മാറിയ 100,000 ജീവനക്കാർ അതൃപ്തരാണെന്ന് ജീവനക്കാർ പറയുന്നു. മിക്ക ജീവനക്കാരും പഴയ പെൻഷൻ പദ്ധതി (ഒ‌പി‌എസ്) തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഇതിൻ്റെ വിശദമായ അവലോകനവും നടത്തണം.

മറ്റ് സ്ഥാപനങ്ങൾക്കും ആനുകൂല്യങ്ങൾ

ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ കേന്ദ്ര വകുപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ ആനുകൂല്യങ്ങൾ ഇനിപ്പറയുന്നവർക്കും ബാധകമാക്കണം കേന്ദ്രസർക്കാർ ധനസഹായം നൽകുന്ന സ്വയംഭരണ സ്ഥാപനം, ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) എന്നിവർക്കും ഉണ്ടാവണം.

പുതിയ സിജിഎച്ച്എസ് കേന്ദ്രങ്ങൾ

എല്ലാ ജില്ലകളിലും പുതിയ സിജിഎച്ച്എസ് കേന്ദ്രങ്ങൾ തുറക്കണം. ജീവനക്കാർക്കും പെൻഷൻകാർക്കും പണരഹിത ചികിത്സ ഉറപ്പാക്കണം. സ്വയംഭരണ സ്ഥാപന ജീവനക്കാർക്കും സിജിഎച്ച്എസ് ആനുകൂല്യങ്ങൾ ലഭിക്കണം. കൂടാതെ, സിജിഎച്ച്എസ് സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകളിൽ നടപടിയെടുക്കണം.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും