AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: അലവൻസുകളിൽ 3 മടങ്ങ് വർദ്ധനവ്, ഡിഎ ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?

8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ മെമ്മോറാണ്ടത്തിൽ, നാഷണൽ കൗൺസിൽ ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സ്റ്റാഫ് സൈഡ്, അലവൻസുകൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നും നിരവധി ആനുകൂല്യങ്ങൾ മൂന്നിരട്ടിയാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

8th Pay Commission: അലവൻസുകളിൽ 3 മടങ്ങ് വർദ്ധനവ്, ഡിഎ ശമ്പളത്തോടൊപ്പം ലയിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
Nithya Vinu
Nithya Vinu | Published: 21 Apr 2026 | 06:08 PM

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും ഉയരുകയാണ്. കഴിഞ്ഞ ദിവസം ഡിഎ പ്രഖ്യാപിച്ചതോടെ പകുതി ആശ്വാസമായെങ്കിലും പുതിയ ശമ്പള പരിഷ്കരണം ചോ​ദ്യചിഹ്നമായി തുടരുകയാണ്. നിലവിൽ ഫിറ്റ്മെന്റ് ഫാക്ടർ, അലവൻസുകൾ, അടിസ്ഥാനശമ്പളം തുടങ്ങി നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുമ്പാകെ വച്ചിട്ടുണ്ട്. ഇവ അം​ഗീകരിച്ചാൽ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടായേക്കും.

എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ മെമ്മോറാണ്ടത്തിൽ, നാഷണൽ കൗൺസിൽ ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) സ്റ്റാഫ് സൈഡ്, അലവൻസുകൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നും നിരവധി ആനുകൂല്യങ്ങൾ മൂന്നിരട്ടിയാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ക്ഷാമബത്ത ലയിപ്പിക്കുമോ? മറ്റ് ആവശ്യങ്ങൾ

ക്ഷാമബത്ത 25% ആയാൽ അത് അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കണമെന്ന ആവശ്യം നേരെത്തെ ഉന്നയിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ച രണ്ട് ശതമാനം ചേർത്ത് നിലവിൽ ഡിഎ 60 ശതമാനമാണ്. പണപ്പെരുപ്പം നികത്തുന്നതിനായി നിലവിൽ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. എട്ടാം ശമ്പളപരിഷ്കരണം പ്രകാരം, ഡിഎ അടിസ്ഥാനശമ്പളത്തിൽ ലയിപ്പിച്ചാൽ, ശമ്പളവും പെൻഷൻ വർദ്ധിക്കും. എച്ച്ആർഎ, ഗ്രാറ്റുവിറ്റി, വിരമിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങളെയും ഇത് ബാധിച്ചേക്കാം.

കൂടാതെ, ഡിഎ ഫോർമുല മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. എന്നാൽ, നിലവിലെ രീതി യഥാർത്ഥ ജീവിതച്ചെലവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യൂണിയനുകൾ വാദിക്കുന്നു. ജീവിതച്ചെലവ് വർദ്ധിച്ചിട്ടും ഡിഎ കണക്കാക്കുന്നതിനുള്ള ഫോർമുലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ALSO READ: 60 % ഡിഎ, ജനുവരി മുതൽ ഏപ്രിൽ വരെ; ജീവനക്കാരുടെ അക്കൗണ്ടിൽ എത്ര കിട്ടും?

എച്ച്ആർഎ അടിസ്ഥാനശമ്പളത്തിന്റെ 40% വരെ

വർദ്ധിച്ചുവരുന്ന ഭവന ചെലവുകൾ കണക്കിലെടുത്ത് വീട് വാടക അലവൻസിൽ പരിഷ്കരണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. അടിസ്ഥാനശമ്പളത്തിന്റെ നാല്പത് ശതമാനമാണ് ആവശ്യപ്പെടുന്നത്. കൂടാതെ, ഓട്ടോമാറ്റിക് റിവിഷനു വേണ്ടി എച്ച്ആർഎയെ ഡിഎയുമായി ബന്ധിപ്പിക്കണമെന്നും നഗര വർഗ്ഗീകരണം ഓരോ 5 വർഷത്തിലും പുനഃപരിശോധിക്കണമെന്നും മെമ്മോറാണ്ടം നിർദ്ദേശിക്കുന്നുണ്ട്.

അതേസമയം, വിവിധ അലവൻസുകളിൽ മൂന്ന് മടങ്ങ് വർദ്ധനവും ആവശ്യപ്പെടുന്നുണ്ട്. ​ഗതാ​ഗത അലവൻസ്, യാത്ര അലവൻസ്, നഴ്സിം​ഗ് അലവൻസ്, യൂണിഫോം അലവൻസ് എന്നിവയിലാണ് മൂന്ന് മടങ്ങ് വർദ്ധനവ് ആവശ്യപ്പെടുന്നത്. ഇവയിൽ മിക്കതും ഡിഎയുമായി ബന്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഉയർന്ന അപകടസാധ്യതയുള്ള ജോലികളിലുള്ള ജീവനക്കാർക്ക്, റെയിൽവേ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ശുചിത്വം, അഗ്നിശമന സേവനങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ റിസ്ക് ആന്റ് ഹാർഡ്‌ഷിപ്പ് അലവൻസ് നൽകണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലിയിലുള്ള എല്ലാ ജീവനക്കാർക്കും വിമാന യാത്ര അനുവദിക്കുക എന്ന ശ്രദ്ധേയമായ ആവശ്യവും മെമ്മോറാണ്ടത്തിൽ ഉണ്ട്.

എട്ടാം ശമ്പളകമ്മീഷൻ എന്ന്?

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.ജനുവരി 1ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ശമ്പളപരിഷ്കരണത്തിന് 2027 വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നാൽ അത്രയും മാസത്തെ തുക കുടിശ്ശികയായി ലഭിച്ചേക്കും.

Follow Us