Vehicle Ownership Transfer : വാഹന കൈമാറ്റത്തിന് ആധാർ നിർബന്ധം, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

Aadhaar Mandatory for Vehicle Ownership Transfer : വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധമാണ്. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ വാഹന കൈമാറ്റം നടത്താൻ കഴിയൂ. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Vehicle Ownership Transfer : വാഹന കൈമാറ്റത്തിന് ആധാർ നിർബന്ധം, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

Representational Image

Published: 

01 Aug 2026 | 04:33 PM

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധമാണ്. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ വാഹന കൈമാറ്റം നടത്താൻ കഴിയൂ. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിബന്ധന കർശനമാക്കുന്നത്. രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

ആധാർ അധിഷ്ഠിത സേവനമായതിനാൽ വാഹനം കൈമാറ്റം ചെയ്യാനുള്ള അപേക്ഷ നേരിട്ട് ഓഫീസിൽ എത്തിക്കേണ്ടതില്ല. നടപടികൾ പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇടനിലക്കാരുടെ സഹായം വേണ്ടി വരുന്നില്ല. ഇനി ഇടനിലക്കാർ വഴി എത്തുന്ന അപേക്ഷ ഏതെന്ന് തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയുകയുമില്ല. അതുകൊണ്ട് ഇടനിലക്കാർ വഴിയെത്തുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുത്ത് കൈക്കൂലി വാങ്ങുന്ന സാഹചര്യവും ഒഴിവാകും.

Also Read: പെൻഷൻ മസ്റ്ററിങ് ചെയ്യാൻ പറ്റില്ലേ? അക്ഷയ കേന്ദ്രങ്ങളിൽ നിയന്ത്രണം! കാരണം ഇതാണ്

വാഹന രേഖകളും ആയി തങ്ങളുടെ ആധാർ നമ്പർ ബന്ധിപ്പിക്കാത്തവർ ഉടൻതന്നെ അത് ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ആധാറിലും വാഹന രജിസ്ട്രേഷൻ രേഖകളിലും ഉള്ള പേരുകൾ ഒരുപോലെ ആയിരിക്കണം. അല്ലാത്തപക്ഷം ആധാർ ലിങ്ക് ചെയ്യാൻ സാധിക്കില്ല. പേര് മാറ്റിയതിനുശേഷമെ ഇത് സാധ്യമാവുകയുള്ളൂ. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകൾ നിലവിൽ നിർജീവമാണെങ്കിൽ അത് പ്രവർത്തനക്ഷമമാക്കാൻ ശ്രദ്ധിക്കണം. ഒടിപി വരേണ്ടത് ഈ നമ്പറിലേക്ക് ആണ്.

നിലവിലെ കണക്കുകൾ പ്രകാരം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ എത്തുന്ന 40 ശതമാനം അപേക്ഷകളും ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഈ അപേക്ഷകൾ ഓൺലൈൻ ആകുന്നത് വഴി ജീവനക്കാരുടെ ജോലിഭാരത്തിനും ഒരു പരിധി വരെ കുറവ് വരും. വാഹന രേഖകളിലെ വായ്പ വിവരങ്ങൾ ഒഴിവാക്കുന്നതും ഫെയ്സ് ലെസ് സേവനമാക്കി മാറ്റിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചാൽ ഉടൻ ഇത് സംബന്ധിച്ച അറിയിപ്പ് ധനകാര്യ സ്ഥാപനത്തിന് പോവുകയും. കുടിശികയില്ലെന്ന് സ്ഥാപനം അറിയിക്കുന്ന മുറുയ്ക്ക് സോഫ്റ്റ്‌വെയർ തന്നെ വായ്പ വിവരങ്ങൾ വാഹന രേഖകളിൽ നിന്ന് നിൽക്കുകയും ചെയ്യും.

English Summary

Aadhaar is now mandatory for buying and selling vehicles. Vehicle transfers can only be executed using an OTP sent to the mobile number linked to the owner’s Aadhaar. The Union Ministry of Road Transport and Highways has issued specific directives regarding this. This requirement is being strictly enforced due to the rising number of crimes involving vehicles.

Follow Us
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?
കഴുത്തിൽ പെർഫ്യൂം അടിച്ചാൽ സംഭവിക്കുന്നത്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി