AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala River Safety Warning: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; മൂവാറ്റുപുഴ, പമ്പ, മീനച്ചിൽ നദികളിൽ ജാഗ്രതാ നിർദേശം

Kerala River Flood Warning: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), കോട്ടയം ജില്ലയിലെ മീനച്ചില്‍ (പാല സ്റ്റേഷന്‍), മണിമല (മണിമല സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (കുരുടമണ്ണില്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്‌റ്റേഷന്‍), കൊല്ലം ജില്ലയിലെ കല്ലട (പുനലൂര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Kerala River Safety Warning: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; മൂവാറ്റുപുഴ, പമ്പ, മീനച്ചിൽ നദികളിൽ ജാഗ്രതാ നിർദേശം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 01 Aug 2026 | 02:42 PM

പകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ നദികളില്‍ ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), കോട്ടയം ജില്ലയിലെ മീനച്ചില്‍ (പാല സ്റ്റേഷന്‍), മണിമല (മണിമല സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (കുരുടമണ്ണില്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്‌റ്റേഷന്‍), കൊല്ലം ജില്ലയിലെ കല്ലട (പുനലൂര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ കക്കടശേരി സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ഈ നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങരുത്. നദി മുറിച്ചുകടക്കാനും ശ്രമിക്കരുത്. അധികൃതരുടെ നിര്‍ദ്ദേശാനുസരം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിത്താമസിക്കാനും തയ്യാറാകണം. പമ്പയില്‍ അതിവേഗമാണ് ജലനിരപ്പ് ഉയര്‍ന്നക്. റാന്നി ടൗണ്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

ഔദ്യോഗിക അറിയിപ്പ്:

റാന്നി ടൗണിലെ കടകളില്‍ വെള്ളം കയറി. റാന്നി വടശേരിക്കര റോഡ് മുങ്ങിപ്പോയി. ചിലര്‍ വീടുകളുടെ മുകള്‍ നിലയില്‍ കയറിയാണ് അഭയം പ്രാപിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ആളുകളെ ഡിങ്കി ബോട്ടുകളില്‍ മാറ്റി.

വയനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴിരെ വയനാട്ടിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലയിലുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണം.

Also Read: Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും

അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും, ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

യാത്രകള്‍ ഒഴിവാക്കണം

വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും കളക്ടര്‍ വ്യക്തമാക്കി.

ഇടുക്കിയിലും മുന്നറിയിപ്പ്‌

ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം.

നിലവില്‍ ഇടുക്കി ജില്ലയിലുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരണം. അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

ഇന്ന് ഒമ്പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

English Summary

The Kerala Irrigation Department issued river alerts due to rising water levels. Orange alerts apply to key rivers in Ernakulam, Kollam, Kottayam, and Pathanamthitta. A yellow alert has also been declared for the Muvattupuzha river. Residents along these riverbanks must avoid entering the water and prepare to evacuate if instructed.

Follow Us