Atal Pension Yojana: മാസം 210 രൂപ മതി, 60-ാം വയസിൽ 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയെ അറിയാം

210 a Month for ₹5,000 Pension: How Atal Pension Yojana Works: പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ സംവിധാനത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Atal Pension Yojana: മാസം 210 രൂപ മതി, 60-ാം വയസിൽ 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയെ അറിയാം

പ്രതീകാത്മക ചിത്രം

Published: 

21 Sep 2026 | 11:43 AM

വിരമിക്കല്‍ കാലത്തേക്ക് വലിയൊരു തുക മാറ്റിവെക്കണമെന്നില്ല. ചെറിയ തുക കൃത്യമായി അടച്ചുകൊണ്ട് ഭാവിയില്‍ സ്ഥിരമായ മാസവരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസ് പൂര്‍ത്തിയായ ശേഷം മാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷനായി ലഭിക്കും.

എന്താണ് അടല്‍ പെന്‍ഷന്‍ യോജന?

പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ സംവിധാനത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ചേരുന്നവര്‍ 60 വയസ് വരെ നിശ്ചിത തുക അടയ്ക്കണം. അതിന് ശേഷം തിരഞ്ഞെടുക്കുന്ന പെന്‍ഷന്‍ തുക മാസംതോറും ലഭിക്കും. 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് പെന്‍ഷന്‍ തിരഞ്ഞെടുക്കാനുള്ള അവസരം.

ആര്‍ക്കൊക്കെ ചേരാം?

18 മുതല്‍ 40 വയസ് വരെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പദ്ധതിയില്‍ ചേരാം. ബാങ്കിലോ തപാല്‍ ഓഫീസിലോ സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കണം. 2022 ഒക്ടോബര്‍ 1 മുതല്‍ ആദായനികുതി അടയ്ക്കുന്നവര്‍ക്കും മുമ്പ് ആദായനികുതി അടച്ചിട്ടുള്ളവര്‍ക്കും പുതിയ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല. 40 വയസ് കഴിഞ്ഞാല്‍ പുതിയതായി പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. അതേസമയം 18 മുതല്‍ 40 വയസ് വരെയുള്ള കുടുംബത്തിലെ യോഗ്യരായ ഓരോ അംഗത്തിനും പ്രത്യേകം അക്കൗണ്ട് എടുക്കാന്‍ സാധിക്കും. ഒരാള്‍ക്ക് ഒന്നിലധികം അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടുകള്‍ അനുവദനീയമല്ല.

Also Read: Investment: ദിവസം 50 രൂപ മാത്രം; വർഷങ്ങൾക്കുള്ളിൽ സമ്പാദ്യം എത്രയാകുമെന്ന് അറിയാം

എത്ര കാലം പണം അടയ്ക്കണം?

പദ്ധതിയില്‍ ചേരുന്ന പ്രായം അനുസരിച്ചാണ് സംഭാവന നല്‍കേണ്ട കാലയളവ്. 18ാം വയസില്‍ ചേരുന്നയാള്‍ 60 വയസ് വരെ ഏകദേശം 42 വര്‍ഷം പണം അടയ്ക്കണം. 30ാം വയസില്‍ ചേരുന്നയാള്‍ ഏകദേശം 30 വര്‍ഷവും 40ാം വയസില്‍ ചേരുന്നയാള്‍ 20 വര്‍ഷവും സംഭാവന നല്‍കണം.

എങ്ങനെ ചേരാം?

ബാങ്ക് ശാഖയിലൂടെയോ തപാല്‍ ഓഫീസിലൂടെയോ അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാം. ഇതിനായി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. ചില ബാങ്കുകള്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ലഭ്യമാണ്. പെന്‍ഷന്‍ തുകയും സംഭാവനയുടെ ഇടവേളയും തിരഞ്ഞെടുത്ത ശേഷം അക്കൗണ്ടില്‍ നിന്ന് സ്വയമേവ പണം എടുക്കുന്നതിനുള്ള അനുമതി നല്‍കാം.

English Summary

Atal Pension Yojana offers a guaranteed monthly pension of up to 5,000 after the age of 60. An 18-year-old subscriber choosing the 5,000 pension option can contribute 210 per month, while the required contribution increases with age.

Loading...
Unable to load recommendations.
Follow Us
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു