AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Investment: ദിവസം 50 രൂപ മാത്രം; വർഷങ്ങൾക്കുള്ളിൽ സമ്പാദ്യം എത്രയാകുമെന്ന് അറിയാം

Save Rs 50 Daily and Build a Bigger Corpus With Compounding: ഒറ്റനോട്ടത്തില്‍ 50 രൂപ വളരെ ചെറിയ തുകയായി തോന്നാം. എന്നാല്‍ ദിവസവും ഇതേ തുക മാറ്റിവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നല്ലൊരു തുക കൈവശമാകും. അതേസമയം, പണം വെറുതെ സൂക്ഷിക്കുന്നതിന് പകരം അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ പലിശയിലൂടെയും മറ്റും തുക വളരാനുള്ള സാധ്യതയുണ്ട്.

Investment: ദിവസം 50 രൂപ മാത്രം; വർഷങ്ങൾക്കുള്ളിൽ സമ്പാദ്യം എത്രയാകുമെന്ന് അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative/Getty Images
Shiji M K
Shiji M K | Published: 18 Sep 2026 | 01:35 PM

വലിയൊരു തുക മാറ്റിവെച്ച് മാത്രമല്ല സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കുന്നത്. ചെറിയ തുക പോലും കൃത്യമായി മാറ്റിവെക്കുന്ന ശീലം ദീര്‍ഘകാലത്ത് വലിയൊരു സാമ്പത്തിക കെട്ടിപ്പുടുക്കാന്‍ നിങ്ങളെ സഹായിക്കും. ദിവസവും വെറും 50 രൂപ മാറ്റിവെക്കുന്ന രീതിയാണ് ഇതിനൊരു ലളിതമായ ഉദാഹരണം. ഒറ്റനോട്ടത്തില്‍ 50 രൂപ വളരെ ചെറിയ തുകയായി തോന്നാം. എന്നാല്‍ ദിവസവും ഇതേ തുക മാറ്റിവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നല്ലൊരു തുക കൈവശമാകും. അതേസമയം, പണം വെറുതെ സൂക്ഷിക്കുന്നതിന് പകരം അനുയോജ്യമായ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ പലിശയിലൂടെയും മറ്റും തുക വളരാനുള്ള സാധ്യതയുണ്ട്.

ദിവസവും 50 രൂപ മാറ്റിവെച്ചാല്‍

ദിവസവും 50 രൂപ മാറ്റിവെച്ചാല്‍ 30 ദിവസത്തെ കണക്കില്‍ ഏകദേശം 1,500 രൂപ മാസത്തില്‍ ലഭിക്കും. ഒരു വര്‍ഷത്തേക്ക് ഇത് 18,250 രൂപയാണ്. അഞ്ച് വര്‍ഷം ഇതേ രീതിയില്‍ നിക്ഷേപം തുടരുകയാണെങ്കില്‍ ഏകദേശം 91,250 രൂപ മാറ്റിവെക്കാനാകും. പത്ത് വര്‍ഷം തുടര്‍ന്നാല്‍ ആകെ നിക്ഷേപിച്ച തുക ഏകദേശം 1.82 ലക്ഷം രൂപയാകും.

മാസം 1,500 രൂപ നിക്ഷേപിച്ചാല്‍?

ദിവസവും 50 രൂപ മാറ്റിവെക്കുന്നതിന് പകരം മാസം 1,500 രൂപ നിക്ഷേപിക്കുന്ന രീതിയും സ്വീകരിക്കാം. ഉദാഹരണത്തിന്, പ്രതിമാസം 1,500 രൂപ വീതം 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയും ശരാശരി 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുകയും ചെയ്താല്‍, ആകെ നിക്ഷേപം 1.80 ലക്ഷം രൂപയായിരിക്കും. എന്നാല്‍ ഇത് ഉറപ്പുള്ള നേട്ടമല്ല. നിക്ഷേപത്തിന്റെ സ്വഭാവം, നിക്ഷേപിക്കുന്ന സമയം, ലഭിക്കുന്ന യഥാര്‍ഥ വരുമാനം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും അന്തിമ തുക.

Also Read: വെറും 5,000 രൂപയില്‍ തുടങ്ങാവുന്ന ബിസിനസ് ഇതാ; ജീവിതം സെറ്റാകാന്‍ ഇതുമാത്രം മതി

ഇതേ നിക്ഷേപം 20 വര്‍ഷം തുടരുകയാണെങ്കില്‍ ആകെ നിക്ഷേപം 3.60 ലക്ഷം രൂപയാകും. ശരാശരി 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുന്നുവെന്ന സാങ്കല്‍പ്പിക കണക്കില്‍ നിക്ഷേപത്തിന്റെ മൂല്യം 14 ലക്ഷം രൂപ കടക്കാനും സാധ്യതയുണ്ട്.

50 രൂപ എവിടെ നിക്ഷേപിക്കാം?

എല്ലാവര്‍ക്കും അനുയോജ്യമായ നിക്ഷേപ മാര്‍ഗമില്ല. സാമ്പത്തിക ലക്ഷ്യം, നിക്ഷേപ കാലയളവ്, നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് മാര്‍ഗം തിരഞ്ഞെടുക്കേണ്ടത്. വിപണിയുമായി ബന്ധപ്പെട്ട വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്ക് അപകടസാധ്യത മനസിലാക്കിയ ശേഷം മ്യൂച്വല്‍ ഫണ്ട് എസ്ഐപി പോലുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കാം. സ്ഥിരതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ആവര്‍ത്തന നിക്ഷേപം പോലുള്ള മാര്‍ഗങ്ങളും പരിശോധിക്കാം. നിക്ഷേപത്തിന് മുമ്പ് പണം എപ്പോള്‍ പിന്‍വലിക്കാം, നികുതി, കാലാവധി നിയന്ത്രണങ്ങള്‍, ചെലവുകള്‍, നഷ്ടസാധ്യത എന്നിവയെല്ലാം പരിശോധിക്കണം.

English Summary

Saving and investing Rs 50 every day can help build a substantial corpus over the long term. Regular contributions and the power of compounding can significantly increase the value of small savings over 10 and 20 years.

Follow Us